വിതുര. ബോണക്കാട് കുരിശുമലയിലേയ്ക്കുള്ള രണ്ടാം ഘട്ട തീര്‍ഥാടനം ദുഃഖവെള്ളി ദിനമായ ഇന്ന്. യേശുദേവന്റെ പീഢാസഹനത്തിന്റെ ഓര്‍മകളിലേയ്ക്കു നടക്കുകയെന്ന ലക്ഷ്യത്തോടെ വിശ്വാസികള്‍ ഇന്നു കിഴക്കിന്റെ കാല്‍വരിയിലേയ്ക്കു ഒഴുകിയെത്തും. രാവിലെ എട്ടിനു ബോണക്കാട് പള്ളിയില്‍ നിന്നും കുരിശുമലയിലേയക്കു കുരിശു വഹിച്ചു കൊണ്ടുള്ള പീഢാനുഭവ പദയാത്ര നടക്കും. യാത്രയ്ക്കു കുരിശുമല റെക്ടര്‍ റവ. ഫാ. സെബാസ്റ്റ്യന്‍ കണിച്ചുകുന്നത്ത് നേതൃത്വം നല്‍കും. തുടര്‍ന്നു പീഢാനുഭവ പ്രഭാഷണം, കുരിശാരാധന, കുരിശു ചുംബനം എന്നിവ നടക്കും.