പാലോട്: നന്ദിയോട് ടൗണിലൂടെ മാലിന്യം ഒഴുകുന്നു. നാട്ടുകാര്‍ അസഹ്യമായ ദുര്‍ഗന്ധം സഹിക്കാനാവാതെ മൂക്ക് പൊത്തി നടക്കേണ്ട ഗതികേടില്‍. മാലിന്യത്തില്‍ നിന്നും പകര്‍ച്ചവ്യാധി ഭീഷണിയും ഉണ്ടെന്ന് പരാതിപ്പെട്ടിട്ടും ആരോഗ്യവകുപ്പ് അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ല.
നന്ദിയോട് ചന്തയില്‍ നിന്നും കടകളില്‍ നിന്നുമുള്ള മാലിന്യമാണ് ഓടയിലൂടെ ഒഴുകി ടൗണില്‍ എത്തുന്നത്. മത്സ്യം, മാംസം, പച്ചക്കറി എന്നിവയുടെ അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടിയ വെള്ളത്തില്‍ കൊതുക് മുട്ടയിട്ട് പെരുകുന്നതിനാല്‍ കൊതുക് ശല്യം രൂക്ഷമാണ്.
ഓട്ടോറിക്ഷാ സ്റ്റാന്റിനു സമീപത്താണ് ഓട. അതിനാല്‍ ഓട്ടോറിക്ഷാ തൊഴിലാളികളാണ് ഈ ദുരിതം ഏറെ സഹിക്കുന്നത്. രൂക്ഷമായ ദുര്‍ഗന്ധം കാരണം പലപ്പോഴും ഇവിടെ ഓട്ടോ പാര്‍ക്ക് ചെയ്യാന്‍ തന്നെ സാധിക്കുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. കൃത്യമായ മാലിന്യ നീക്കം നടക്കാത്തതിനാലാണ് സകല മാലിന്യവും ടൗണില്‍ എത്തുന്നത്.
പൊതുചന്തയുടെ സ്ഥിതി ഇതിനേക്കാള്‍ ഗതികേടിലാണ്. ചന്തയുടെ ഒരു ഭാഗത്ത് കടകളുടെ പിന്നിലായി മാസങ്ങളായി മാലിന്യകൂമ്പാരം അഴുകി പുഴുകയറി കിടക്കുന്നു. ഇവിടെ നിന്ന് ഒഴുകുന്ന വെള്ളം അരക്കിലോ മീറ്റര്‍ പിന്നിടുമ്പോള്‍ ആലമ്പാറ തോട്ടില്‍ എത്തും. അത് ആളുകള്‍ കുളിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും എടുക്കുന്നുമുണ്ട്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.