WELCOME
Monday, April 14, 2014
ഓശാന ഞായര്‍ ആചരിച്ചു
വിതുര. കൂപ്പ് കാല്‍വരി സെന്റ് ജോര്‍ജ് ദേവാലയത്തിന്റെ നേതൃത്വത്തില്‍ ഓശാന ഞായര്‍ ആചരിച്ചു. ഇതിനോടനുബന്ധിച്ചുള്ള കുരുത്തോല പ്രദക്ഷിണം സെന്റ് ആന്റണീസ് നഗറില്‍ നിന്നും ആരംഭിച്ചു. തുടര്‍ന്നു നടന്ന ദിവ്യവലിയ്ക്കു റവ. ഫാ. ആന്റണി സോണി പനയ്ക്കല്‍ നേതൃത്വം നല്‍കി. നൂറോളം പേര്‍ പങ്കെടുത്തു. ഇന്നു മുതല്‍ ബുധനാഴ്ച വരെ പീഢാനുഭവ ധ്യാനവും വ്യാഴാഴ്ച പെസഹ ദിവ്യബലിയും നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്കു ഒന്നിനു നടക്കുന്ന പീഢാനുഭവ പദയാത്ര പേരില സ്വര്‍ഗാരോഹിത മാതാ ദേവാലയത്തില്‍ നിന്നും ആരംഭിച്ചു കൂപ്പ് കാല്‍വരി സെന്റ് ജോര്‍ജ് ദേവാലയത്തില്‍ സമാപിക്കും. തുടര്‍ന്നു ക്രിസ്തുവിന്റെ പീഢാനുഭവ അനുസ്മരണം, വചന പ്രഘോഷണം, കുരിശാരാധന, ദിവ്യ കാരുണ്യ സ്വീകരണം എന്നിവ നടക്കും.