ഭരതന്നൂര്‍: ഭരതന്നൂര്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ ബാലാലയ പ്രതിഷ്ഠ അജ്ഞാതര്‍ അടിച്ചുതകര്‍ത്തു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം നടന്നത്. ക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസമാണ് ബാലാലയ പ്രതിഷ്ഠ നടന്നത്.
പുനരുദ്ധാരണത്തിന്റെ ഭാഗമായി പ്രതിഷ്ഠ താത്കാലികമായി നിര്‍മിച്ച മറ്റൊരിടത്തേക്ക് മാറ്റിയിരുന്നു. ഇതാണ് അക്രമികള്‍ അടിച്ചുതകര്‍ത്തത്. റോഡിന് സമീപത്ത് സ്ഥാപിച്ചിരുന്ന ആര്‍.എസ്.എസ്സിന്റെ കൊടിമരത്തിന്റെ കമ്പി ഒടിച്ചെടുത്താണ് ക്ഷേത്രം നശിപ്പിച്ചത്. ക്ഷേത്രത്തിന്റെ സിമന്റ് ജാലകങ്ങളും മറ്റും തകര്‍ന്നിട്ടുണ്ട്. സംഭവത്തെതുടര്‍ന്ന് വിശ്വാസികള്‍ തടിച്ചുകൂടി.
തണ്ണിച്ചാലിലും ഭരതന്നൂര്‍ ശിവക്ഷേത്രത്തിന് സമീപവും സ്ഥാപിച്ചിരുന്ന ആര്‍.എസ്.എസ്സിന്റെയും ബി.ജെ.പിയുടെയും കൊടിമരവും നശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹതയുള്ളതായി നാട്ടുകാര്‍ ആരോപിച്ചു. പാങ്ങോട് പോലീസും ഇന്റലിജന്‍സ് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തിവരുന്നു.