വിതുര. വയലില്‍പ്പുല്ല് സംഭവം നടന്ന് ആഴ്ചകള്‍ക്കകം പുറംനാട്ടുകാരാല്‍ ആദിവാസി ഊരിലെ സ്ഥിരതാമസക്കാരന്‍ ആക്രമിക്കപ്പെട്ടതായി പരാതി. ആദിവാസി ഊരിലേക്ക് അകാരണമായി കടന്നുകയറിയതു ചോദ്യംചെയ്ത വിതുര പേപ്പാറ പട്ടന്‍കുളിച്ചപാറ ആദിവാസി മേഖലയിലെ മാങ്കാല വാറുവിളാകത്തു പുത്തന്‍വീട്ടില്‍ എന്‍. കൊച്ചുരാമന്‍ കാണി (65) ആണ് ആക്രമണത്തിനിരയായത്. ഇയാള്‍ വിതുര സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സയിലാണ്. വയോധികനു വയറ്റിലും മുതുകിലും ക്ഷതമേറ്റിറ്റുണ്ട്. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം.
ഊരിലെത്തിയ ഒരു സംഘം, കൊച്ചുരാമന്റെ വീടിനു പരിസരത്തിരുന്നു മദ്യപിക്കുകയും തൊട്ടടുത്തു താമസിക്കുന്നവരെ അസഭ്യം പറയുകയും ചെയ്തു. ഈ സംഭവം ചോദ്യംചെയ്തതിനെത്തുടര്‍ന്നാണ് ഇയാള്‍ക്കു സംഘത്തിന്റെ വളഞ്ഞിട്ടുള്ള ആക്രമണം നേരിടേണ്ടിവന്നത്. സംഘം ഇയാളെയും കുടുംബത്തെയും പരിസരവാസികളെയും ക്രൂരമായ ഭാഷയില്‍ അസഭ്യം പറയുകയും സ്ത്രീകളെയും സ്കൂള്‍കുട്ടികളായ വിദ്യാര്‍ഥികളെയും ആക്രമിക്കാന്‍ ശ്രമിക്കുകയും ജാതി പറഞ്ഞ് അവഹേളിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
വിതുരയിലും പരിസരപ്രദേശങ്ങളിലുമായി താമസിക്കുന്ന അനവധി പേര്‍ വിവിധ ആദിവാസി ഊരുകളിലേക്കു വരികയും ആദിവാസി സ്ത്രീകളോടും മറ്റും മോശമായി പെരുമാറുകയും ചെയ്യുന്നതു പതിവാണ്. കഴിഞ്ഞ മാര്‍ച്ച് 12നു വിതുര പേപ്പാറ വയലിപ്പുല്ല് സ്വദേശിയായ ശ്രീലാല്‍ (29) ഇതിനു സമാനമായ സംഭവത്തില്‍ പുറം നാട്ടുകാരുടെ ക്രൂരമര്‍ദനത്തിനിരയായിരുന്നു.