വിതുര: ദൈവപ്പുര പെരുംകൈത മേലാങ്കോട് ദേവീക്ഷേത്രത്തിലെ നാലാം പ്രതിഷ്ഠാവാര്‍ഷികം ശനിയാഴ്ച ആഘോഷിച്ചു. സമൂഹപൊങ്കാലയില്‍ ഒട്ടേറെ ഭക്തര്‍ പങ്കെടുത്തു. പൂജകള്‍ക്ക് ക്ഷേത്രതന്ത്രി മുരുക്കുംപുഴ മേവല്ലൂര്‍മഠം കേശവന്‍ പോറ്റി മുഖ്യകാര്‍മ്മികത്വം വഹിച്ചു. ദീപക്കാഴ്ച, വെടിക്കെട്ട് എന്നിവയോടെ ആഘോഷം കൊടിയിറങ്ങി.