വിതുര: മലയോരത്ത് വിതുര പഞ്ചായത്തില്‍ വൈദ്യുതി എത്തും മുമ്പ് ജനറേറ്ററില്‍ പ്രവര്‍ത്തനം തുടങ്ങിയ സിനിമാ തിയേറ്റര്‍ കെ.എസ്.ഇ.ബി. സെക്ഷനോഫീസ് ആയി മാറുന്നു. 1950 കളില്‍ 'സരോജ' എന്ന പേരില്‍ ഓലക്കെട്ടിടത്തില്‍ തുടങ്ങുകയും 60-കളില്‍ ബാല്‍ക്കണി സൗകര്യമുള്ള ഇരുനില മന്ദിരമാക്കി 'പ്രസന്ന' എന്ന് പേരുമാറ്റുകയും ചെയ്ത തിയേറ്റര്‍ മുത്തശ്ശിയാണ് ഷോ അവസാനിപ്പിക്കുന്നത്. കെ.പി.എ.സിയുടേതടക്കമുള്ള നാടകങ്ങളും മറ്റ് കലാപരിപാടികളും യോഗങ്ങളുമൊക്കെ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ച ചരിത്രം കൂടിയുണ്ട് 'പ്രസന്ന'യ്ക്ക്.
തോട്ടം, ആദിവാസി മേഖലകളടക്കമുള്ള മലയോര ജനതയുടെ മൂന്ന് തലമുറ 'സരോജ'യിലും 'പ്രസന്ന'യിലുമായാണ് സിനിമകള്‍ കണ്ടത്. ബ്ലാക്ക് ആന്‍ഡ് വൈറ്റിലും സിനിമാസ്‌കോപ്പിലും കളറിലുമൊക്കെ ഇവിടെ സിനിമ കണ്ടവര്‍ക്ക് ഗൃഹാതുരത്വമാണ് ഈ തിയേറ്റര്‍ ഇപ്പോഴും. ഒടുവില്‍ ന്യൂജനറേഷന്‍ സിനിമകള്‍ക്കുവരെ സാക്ഷ്യം വഹിച്ചശേഷമാണ് തിയേറ്റര്‍ അടച്ചത്.
80 കളില്‍ വിതുര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ സ്ഥാപിക്കുന്നതുവരെ നാടകങ്ങള്‍ക്കും മറ്റ് കലാപരിപാടികള്‍ക്കും യോഗങ്ങള്‍ക്കുമൊക്ക 'പ്രസന്ന'യല്ലാതെ മറ്റൊരു വേദിയില്ലായിരുന്നു. സിനിമാ തിയേറ്ററായി 'പ്രസന്ന' തിരിച്ചുവരുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും വിതുര ഇലക്ട്രിക്കല്‍ സെക്ഷനോഫീസിന് വാടകയ്ക്ക് നല്‍കുകയായിരുന്നു. മെയ് മാസത്തില്‍ ഓഫീസ് പ്രവര്‍ത്തനം തുടങ്ങുമെന്ന് എ.ഇ. അറിയിച്ചു.