പാലോട്. പൈങ്കുനി ഉത്രം ഉല്‍സവം നടക്കുന്ന നന്ദിയോട് പച്ച നെടുംപറമ്പ് ധര്‍മശാസ്താ ക്ഷേത്രത്തില്‍ അന്നദാന സദ്യയുണ്ട് ആയിരങ്ങള്‍ സായൂജ്യമടയുന്നു. രണ്ടു ദിവസങ്ങളായി അഭൂത തിരക്കാണ് അനുഭവപ്പെടുന്നത്. പത്തു ചാക്കിലേറെ അരിയുടെ അന്നദാനമാണു ദിവസവും ഇവിടെ നടന്നുവരുന്നത്.
ഉല്‍സവത്തിന്റെ പത്തു ദിവസവും അന്നദാനം ഒരുക്കിയിട്ടുണ്ട്. നന്ദിയോട് പഞ്ചായത്തിനു പുറമെ സമീപ പഞ്ചായത്തുകളായ വിതുര, പെരിങ്ങമ്മല, ആനാട്, പനവൂര്‍, പാങ്ങോട് പഞ്ചായത്തുകളില്‍ നിന്നായി ജനം ഒഴുകിയെത്തുന്നു. ഉല്‍സവത്തിന്റെ മൂന്നാം ദിവസമായ ഇന്നു പതിവു വിശേഷാല്‍ ചടങ്ങുകള്‍ക്കു പുറമെ 12ന് അന്നദാനം, ഏഴിനു പുഷ്പാഭിഷേകം, രാത്രി എട്ടിനു നാടകം എന്നിവ ഉണ്ടാവും.