പെരിങ്ങമ്മല: അപ്രതീക്ഷിതമായി പെയ്ത വേനല്‍മഴയില്‍ പെരിങ്ങമ്മല, നന്ദിയോട് ഗ്രാമപഞ്ചായത്തുകളില്‍ പരക്കെ നാശനഷ്ടമുണ്ടായി. പച്ച ഗവണ്മെന്റ് എല്‍.പി.എസ്സിലെ കെട്ടിടത്തിന് മുകളില്‍ മരം ഒടിഞ്ഞുവീണ് മേല്‍ക്കൂര തകര്‍ന്നു. പെരിങ്ങമ്മല, ഇടവം, മീരാന്‍വെട്ടി രണ്ടാംബ്ലോക്കില്‍ കെ. ശ്രീധരപ്പണിക്കരുടെ വീടിനുമുകളില്‍ മരം കടപുഴകിവീണ് വീട് ഭാഗികമായി തകര്‍ന്നു. വീടിന്റെ ആസ്ബസ്റ്റോസ് ഷീറ്റ് തകര്‍ന്നുവീണെങ്കിലും ആളപായമുണ്ടായില്ല.
ജവഹര്‍ കോളനി, കാക്കാണിക്കര, ഇടിഞ്ഞാര്‍, മണ്ണാന്തല, ഇലഞ്ചിയം തുടങ്ങിയ പ്രദേശങ്ങളിലും വാഴ, കുരുമുളക്, റബ്ബര്‍കൃഷികള്‍ വ്യാപകമായി നശിച്ചു.