പാലോട്. കാറിനെ ഇടിക്കാതിരിക്കാന്‍ ശ്രമം നടത്തിയ ജീപ്പ് റോഡു വശത്തെ സര്‍വേകല്ലിനെ ഇടിച്ചു തകര്‍ത്തു മറിഞ്ഞു. ഡ്രൈവര്‍ക്കടക്കം മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ജീപ്പ് ഡ്രൈവര്‍ കാട്ടിലക്കുഴി സ്വദേശി പ്രദീപിന് പരുക്കേറ്റു. പ്രദീപ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ജീപ്പിലുണ്ടായിരുന്ന മറ്റ് രണ്ടു പേര്‍ക്കും പരുക്കുണ്ട്. ജീപ്പിന്റെ ഇടിയേറ്റു കാറിന്റെ ഒരു വശവും തകര്‍ന്നു.
കഴിഞ്ഞ രാത്രി പെരിങ്ങമ്മല പഞ്ചായത്തു ജംക്ഷനു സമീപം വളവിലാണ് സംഭവം. പാലോട്ടേക്കു വരുകയായിരുന്ന ജീപ്പ് എതിരെ വന്ന കാറിനെ ഇടിക്കാതിരിക്കാന്‍ വെട്ടിതിരിക്കവെയാണ് അപകടം സംഭവിച്ചത്. റോഡു വശത്ത് മറ്റൊരു വാഹനം പാര്‍ക്ക് ചെയ്തിരുന്നതും അപകട കാരണമായി.