വിതുര: ശനിയാഴ്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 36 പേര്‍ക്ക് പരിക്കേറ്റ പൊന്മുടി സംസ്ഥാന ഹൈവേയിലെ 21-ാം വളവില്‍ അപകടങ്ങള്‍ക്ക് സാധ്യത. സ്ഥിരമായി സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ പോലും ദിശാബോര്‍ഡുകള്‍ തട്ടിയിടുന്ന ഇവിടെ ഇതുവരെ അധികൃതര്‍ സുരക്ഷാമതില്‍ കെട്ടിയിട്ടില്ല.
വലിയ ശബ്ദംകേട്ട് ഓടിയെത്തിയ കുളച്ചിക്കര മെര്‍ക്കിസ്റ്റണ്‍ തോട്ടത്തിലെ തൊഴിലാളികള്‍ രക്ഷകരായതുകാരണമാണ് അപകടത്തില്‍പ്പെട്ടവര്‍ക്ക് യഥാസമയം ചികിത്സ കിട്ടിയത്.
22 ഹെയര്‍പിന്‍ വളവുകളുള്ള പൊന്മുടി സംസ്ഥാന ഹൈവേയില്‍ കയറിവരുന്ന 20 വളവുകളുടെയും സ്വഭാവമല്ല 21 നെന്ന് കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍മാര്‍ പറയുന്നു. കയറ്റം പാതി കയറിക്കഴിയുമ്പോള്‍ വണ്ടി പിന്നോട്ടുരുളാനുള്ള സാധ്യത ഇവിടെയുണ്ട്. ശനിയാഴ്ച സംഭവിച്ചതും അതായിരുന്നു. പിന്നോട്ടുവരുന്ന വാഹനങ്ങള്‍ 200 അടി താഴ്ചയിലേക്ക് വീഴുന്നത് തടയാന്‍ സുരക്ഷാമതില്‍ കെട്ടാത്തതാണ് 21 അടക്കം പല വളവുകളിലെയും പ്രശ്‌നം.
50 അടി താഴ്ചയില്‍ തട്ടിനിന്ന ബസ്സില്‍ നിന്ന് മുപ്പതോളം പേരെ തോട്ടം തൊഴിലാളികള്‍ പുറത്തെടുത്തു. പിന്നാലെ പൊന്മുടി വനസംരക്ഷണ സമിതിയംഗങ്ങളും പോലീസ്, സ്‌പെഷ്യല്‍ ബ്രാഞ്ച്, ഫയര്‍ഫോഴ്‌സ് അംഗങ്ങളും എത്തി. പരിക്കേറ്റ എല്ലാവരെയും ആദ്യം കൊണ്ടുവന്നത് വിതുര സാമൂഹികാരോഗ്യകേന്ദ്രത്തില്‍. വിതുര പഞ്ചായത്തിലെ മിക്ക അംഗങ്ങളും സഹായസന്നദ്ധരായി ഇവിടെ കാത്തുനില്‍പ്പുണ്ടായിരുന്നു. പലരും ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജാശുപത്രി വരെ അനുഗമിക്കുകയും ചെയ്തു.
കാംകോ ചെയര്‍മാന്‍ ചാരുപാറ രവി, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭനാ ജോര്‍ജ് തുടങ്ങി നിരവധിപേര്‍ പൊന്‍മുടിയിലെത്തിയിരുന്നു. റോഡില്‍ സുക്ഷാമതില്‍ കെട്ടണമെന്ന് ചാരുപാറ രവി ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ വിതുര ഫയര്‍സ്റ്റേഷന്‍ എത്രയും വേഗം യാഥാര്‍ഥ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.