പാങ്ങോട്: വേനലവധിക്കാലത്ത് വിദ്യാര്‍ഥികള്‍ക്ക് വരുമാനമാര്‍ഗമായി കുലുക്കി സര്‍ബത്ത് മാറുന്നു.
കല്ലറ - പാങ്ങോട് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ ഇതിനകം തന്നെ നിരവധി കടകള്‍ തുറന്നിട്ടുണ്ട്.
മധ്യവേനലവധിക്കാലത്ത് മുമ്പൊക്കെ മിഠായിക്കച്ചവടവും കളികളുമൊക്കെയായി നടന്നിരുന്ന വിദ്യാര്‍ഥികള്‍ ഇപ്രാവശ്യം വേനല്‍ കടുത്തതോടെ തെക്കന്‍മേഖലകളില്‍ പരിചയമില്ലാത്ത കുലുക്കി സര്‍ബത്ത് എന്ന പേരിലുള്ള പാനീയത്തിന്റെ തയാറാക്കലിലും വില്പനയിലും ഏര്‍പ്പെടുകയാണ്.
നാരങ്ങനീര്, ഇഞ്ചിച്ചാറ്, മുളക് നീര്, കശകശ, നറുനണ്ടി എന്നിവ ആവശ്യമായ അളവില്‍ ചേര്‍ത്ത് ഗഌസ് മറ്റൊരു ഗഌസുകൊണ്ട് മൂടി നന്നായി കുലുക്കിയാണിത് തയാറാക്കുന്നത്. ഒരു ഗഌസൊന്നിന് പതിനഞ്ചുമുതല്‍ ഇരുപതുരൂപവരെയാണ് ചാര്‍ജ് ഈടാക്കുന്നത്.
എട്ടാം കഌസ് വിദ്യാര്‍ഥി മുതല്‍ എം.ബി.എ. ക്കാരന്‍ വരെ ഈ തൊഴില്‍ മേഖലയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ദൈനംദിനം 250 മുതല്‍ 400 ഗ്ലാസ് വരെ വില്‍ക്കാറുണ്ടെന്ന് മരുതമണില്‍ കുലുക്കിസര്‍ബത്ത് കച്ചവടം നടത്തുന്ന ഷാജിര്‍അലി എന്ന പ്ലസ്ടു വിദ്യാര്‍ഥി പറയുന്നു. കല്ലറ പഞ്ചായത്തിലെ പള്ളിമുക്ക്, പാങ്ങോട് പഞ്ചായത്തിലെ മരുതമണ്‍, പഴവിള, മൈലമൂട് തുടങ്ങിയ പ്രദേശങ്ങളില്‍ ഒന്നിലധികം കടകളുണ്ട്. ഇക്കഴിഞ്ഞ കല്ലറ - പാങ്ങോട് മേളയില്‍ കുലുക്കി സര്‍ബത്തിന്റെ എട്ടുകടകളുണ്ടായിരുന്നു. എല്ലാത്തിന്റെയും നടത്തിപ്പുകാര്‍ വിദ്യാര്‍ഥികള്‍തന്നെയായിരുന്നു.
മുമ്പ് കളികളിലും ടി.വി. കാണലിലും ഒക്കെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന വിദ്യാര്‍ഥികള്‍ വരുംവര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ ചെലവിനുള്ള പണം കണ്ടെത്താന്‍ ആരംഭിച്ച ഈ സര്‍ബത്ത് വിപണനം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മലയോര മേഖലയിലെ രക്ഷാകര്‍ത്താക്കള്‍ക്ക് ഒരാശ്വാസമാകും എന്നതില്‍ സംശയമില്ല.