പാലോട്: പേരയം, പാലുവള്ളി, സെന്റ് മേരീസ് ഇടവക തിരുനാള്‍ ആഘോഷത്തിന് ഞായറാഴ്ച സമാപനമാകും. തിരുനാള്‍ ആഘോഷത്തില്‍ ഡീക്കന്‍ ആയി ചുമതലയേറ്റ രാഹുല്‍ ബി. ആന്റോക്ക് നെയ്യാറ്റിന്‍കര ലത്തീന്‍ അതിരൂപത ബിഷപ്പ് ഡോ. വിന്‍സന്റ് സാമുവല്‍ തിരുപ്പട്ടദാനം നടത്തി. ഞായറാഴ്ച വൈകീട്ട് 4ന് ജപമാല, ലിറ്റിനി, 5-ന് നവവൈദികര്‍ക്ക് സ്വീകരണം. തുടര്‍ന്ന് തിരുനാള്‍ സമാപന ബലി. ഫാ. രാഹുല്‍ ബി. ആന്റോ മുഖ്യ കാര്‍മികത്വം വഹിക്കുന്ന ചടങ്ങില്‍ ഫാ. ആനന്ദ്, ഫാ. ലോറന്‍സ് തുടങ്ങിയവര്‍ സന്ദേശം നല്‍കും. തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം, കൊടിയിറക്ക്.