പാലോട് . ഫോറസ്റ്റ് റേഞ്ചിലെ നന്ദിയോട് പച്ചമല ബീറ്റില്‍ കൊട്ടിയാംകോണം മേഖലയില്‍ മെഡിസിനല്‍ പ്ളാന്റേഷനിലടക്കം ഇന്നലെ ഉണ്ടായവന്‍ തീപിടിത്തത്തില്‍ ഏക്കറു കണക്കിനു ജൈവവൈവിധ്യം കത്തിനശിച്ചു. രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയെങ്കിലും തീപിടിത്തമേഖലയില്‍ എത്താനാവതെ ഒരു യൂണിറ്റ് വഴിയില്‍ കുടുങ്ങി.
ഏറെ നേരത്തെ ശ്രമഫലമായാണു ഫയര്‍ഫോഴ്സ് വാഹനം വനാന്തര റോഡില്‍നിന്നു കരകയറ്റാന്‍ സാധിച്ചത്. റോഡ് വശങ്ങളിലൊക്കെ ഫയര്‍ ഫോഴ്സ് വെള്ളം ചീറ്റിയെങ്കിലും മറ്റു മേഖലകളില്‍ എത്താനാവാതെ വെന്തടിയുന്നതു കാഴ്ചക്കാരായി നോക്കിനില്‍ക്കാനേ ആയുള്ളൂ. ഫയര്‍ വാച്ചര്‍മാരും വനപാലകരും ചേര്‍ന്നു തീയണയ്ക്കാന്‍ പണിപ്പെട്ടെങ്കിലും ഏക്കറു കണക്കിനു വനം കത്തിത്തീര്‍ന്നു.
സമീപത്തെ ആദിവാസി മേഖലകളിലേക്കു തീ പടരാതെ നാട്ടുകാരും തീയണയ്ക്കലില്‍ ഏര്‍പ്പെട്ടു. ആരോ തീയിട്ടതാണെന്നു പതിവുപോലെ വനപാലകര്‍ പറഞ്ഞു. എന്നാല്‍ ഇതില്‍ ദുരൂഹതയുണ്ടെന്ന് ആദിവാസികള്‍ അടക്കമുള്ളവര്‍ പറഞ്ഞു.