വിതുര: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലുള്‍പ്പെട്ട വിതുര വില്ലേജില്‍ കഡസ്ട്രല്‍ ഭൂപടജോലി വൈകുന്നതായി ആരോപിച്ച് വിതുര ഗ്രാമപ്പഞ്ചായത്ത് പരിധിയില്‍ ശനിയാഴ്ച എല്‍.ഡി.എഫ്. ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം.
കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വിതുര ഡിപ്പോ അധികൃതര്‍ പോലീസ് സഹായം ആവശ്യപ്പെട്ടിരുന്നില്ല. അതുകാരണം പലസര്‍വീസുകളും എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ തടഞ്ഞു എങ്കിലും പോലീസ് സ്വമേധയാ ഇടപെട്ട് ഭാഗികമായി സര്‍വീസുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിച്ചു.
എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ ചന്തമുക്കില്‍ നിന്ന് വിതുരയിലേക്ക് പ്രകടനം നടത്തി.
എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ ചന്തമുക്കില്‍ നിന്ന് വിതുരയിലേക്ക് പ്രകടനം നടത്തി.