വിതുര: ആനപ്പാറ ജങ്ഷനിലെ കടയില്‍ സാധനംവാങ്ങാനെത്തിയ ദളിത് യുവാവിനെ മര്‍ദിച്ച് അവശനാക്കിയതായി പരാതി. ആനപ്പാറ വി.ടി. ഹൗസില്‍ വിനീതി (24) നാണ് മര്‍ദനമേറ്റത്. അടിയേറ്റ് മുന്‍നിരയിലെ നാല് പല്ലിളകിയ വിനീതിനെ വിതുര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടയിലെ പാന്‍മസാല വില്പനയെച്ചൊല്ലി വിനീതും കടയുടമയും തമ്മില്‍ വഴക്ക് നടന്നിരുന്നു. ഇതാണ് മര്‍ദനത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ വിതുര പോലീസ് കേസ് രജിസ്റ്റര്‍ചെയ്യുകയും ആശുപത്രിയിലെത്തി വിനീതിന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.