വിതുര: മാതൃഭൂമി ഗൃഹലക്ഷ്മി വേദിയുടെ അവധിക്കാല ശില്പശാലയ്ക്ക് പൊന്‍മുടിയില്‍ സമാപനം. വിനോദ, പഠനയാത്രയായി പൊന്‍മുടി അപ്പര്‍ സാനിട്ടോറിയത്തില്‍ എത്തിയ അംഗങ്ങള്‍ക്ക് അമിനിറ്റി സെന്ററില്‍ പാലോട് വനം റെയ്ഞ്ച് അധികൃതര്‍ വരവേല്‍പ്പ് നല്‍കി.
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സന്തോഷ് കുമാര്‍ ശില്പശാല അംഗങ്ങളെ പൊന്‍മുടിയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് നയിച്ചു.
തുടര്‍ന്ന് അപ്പര്‍സാനിട്ടോറിയത്തിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ കുട്ടികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. ഓട്ടന്‍തുള്ളല്‍ മുതല്‍ ഫ്യൂഷന്‍ സംഗീതം വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇതിനുശേഷം കെ.ടി.ഡി.സി.യുടെ ഗോള്‍ഡന്‍ പീക്ക് റിസോര്‍ട്ടിലെത്തിയ സംഘത്തെ ഹോട്ടല്‍ മാനേജര്‍ അനില്‍ സ്വീകരിച്ചു. ഉച്ചഭക്ഷണത്തിനുേശഷം നടന്ന യോഗത്തില്‍ മാതൃഭൂമി ബ്യൂറോ ചീഫ് ജി.ശേഖരന്‍ നായര്‍ ശില്പശാലയില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
ഗൃഹലക്ഷ്മി വേദി ജില്ലാ പ്രസിഡന്റ് എം.പി.പ്രസന്നകുമാരി, സെക്രട്ടറി ഐഷാബീവി എന്നിവര്‍ സംസാരിച്ചു. ഇതോടെ ശില്പശാലയ്ക്ക് സമാപനമായെങ്കിലും അംഗങ്ങളുെുട താത്പര്യാര്‍ഥം ബോണക്കാട് കൂടി സന്ദര്‍ശിച്ചശേഷമാണ് സംഘം മടങ്ങിയത്. ബോണക്കാട്ടേയ്ക്കുള്ള യാത്രാമധ്യേ വഴുക്കന്‍പാറ ക്ഷേത്രം, വനം വകുപ്പിന്റെ ഏറുമാടങ്ങള്‍ തുടങ്ങിയവയും സന്ദര്‍ശിച്ചു.