പാലോട്. ഇന്നലെ ഉച്ചയ്ക്കുശേഷം ഉണ്ടായ കനത്ത മഴയിലും കാറ്റിലും പെരിങ്ങമ്മല പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളിലും നന്ദിയോട് പഞ്ചായത്തിന്റെ ചില കേന്ദ്രങ്ങളിലും അനവധി വീടുകള്‍തകര്‍ന്നു. മരങ്ങള്‍ ഒടിഞ്ഞുവീണു വൈദ്യുതി ബന്ധം പൂര്‍ണമായും നിലച്ചു. വ്യാപകമായ കൃഷിനാശവും ഉണ്ട്. ഒന്നര മണിക്കൂര്‍ നീണ്ട മഴയില്‍ വോട്ടെടുപ്പിനും തടസ്സം നേരിട്ടു. കനത്ത ഇടിമിന്നലും ഉണ്ടായതോടെ ഉച്ചയ്ക്കു ശേഷം പലരും വോട്ട് ചെയ്യാന്‍ എത്തിയില്ല.
പെരിങ്ങമ്മല പഞ്ചായത്തിലെ വേലന്‍കോണം സ്വദേശി വിശ്വനാഥന്‍, കട്ടയ്ക്കാലില്‍ നസിം, മുത്തിക്കാമൂലയില്‍ ജോയി, പാപ്പനംകോട് മണ്ണൂര്‍ കൈപ്പറ്റയില്‍ പി.കെ. പിള്ള, നന്ദിയോട് പഞ്ചായത്തിലെ പുലിയൂര്‍ കാരിവാന്‍കുന്ന് സ്വദേശി ശശി എന്നിവരുടെ വീടുകളാണു തകര്‍ന്നത്. ചെങ്കോട്ട റോഡില്‍ ഊരാളിക്കോണത്തു മരകൊമ്പ് ഒടിഞ്ഞുവീണു വൈദ്യുതി ലൈന്‍ തകര്‍ന്നു. നെടുമങ്ങാട് നിന്നെത്തിയ ഫയര്‍ഫോഴ്സ് യൂണിറ്റ് മാര്‍ഗതടസ്സം നീക്കി. മലമാരി, ദൈവപ്പുര, അടക്കമുള്ള പ്രദേശങ്ങളില്‍ വ്യാപകമായി റബര്‍മരങ്ങള്‍ ഒടിഞ്ഞു വീണിട്ടുണ്ട്. തകര്‍ന്ന വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായിട്ടില്ല.