വിതുര: വിതുര പഞ്ചായത്തിലെ പട്ടികവര്‍ഗ വാര്‍ഡായ മണലിയില്‍ മുന്നറിയിപ്പില്ലാതെ ശനിയാഴ്ച വോട്ടുചോദിക്കാന്‍ ആദിവാസികളുടെ സ്വന്തം മന്ത്രിയെത്തി. പ്രത്യേക വേദിയോ പൊതുയോഗമോ ഇല്ലാത്തതിനാല്‍ സെറ്റില്‍മെന്റ് നിവാസികള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നായിരുന്നു മന്ത്രി പി. കെ. ജയലക്ഷ്മി അഡ്വ. ബിന്ദുകൃഷ്ണക്ക് വേണ്ടി വോട്ടുചോദിച്ചത്. പലരോടും മന്ത്രിയാണെന്ന് സ്വയംപരിചയപ്പെടുത്തുകയും ചെയ്തു.
ആനപ്പാറ, നാരകത്തിന്‍കാല, മരുതാമല വാര്‍ഡിലെ ചാത്തന്‍കോട് എന്നിവിടങ്ങളിലും പി. കെ. ജയലക്ഷ്മി വോട്ടുചോദിച്ചെത്തി. അവിവാഹിത അമ്മമാരുടെ ദുരവസ്ഥ നേരിട്ടറിയാന്‍ നേരത്തെ എത്തിയിട്ടുള്ളതിനാല്‍ ചാത്തന്‍കോട്ടെ ആദിവാസികള്‍ക്ക് മന്ത്രി കൂടുതല്‍ പ്രിയങ്കരിയാണ്. പ്രചാരണവാഹനത്തിന്റെ മൈക്ക് കൈയിലെടുത്ത് എല്ലായിടത്തും ലഘുപ്രസംഗം. പട്ടികവിഭാഗങ്ങള്‍ക്ക് തൊഴിലുറപ്പ് തൊഴില്‍ദിനങ്ങള്‍ 150 ആക്കിയതും ബജറ്റ് വിഹിതം ഒരുശതമാനം കൂട്ടിയതും യു.പി.എ. സര്‍ക്കാരാണെന്ന് ആദിവാസികളെ ഓര്‍മിപ്പിച്ചു.
ആറ്റിങ്ങലില്‍ രാഹുല്‍ഗാന്ധിയുടെ യോഗത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ കൂടുതല്‍ സമയം ചെലവഴിക്കാതെ മന്ത്രി മടങ്ങുകയും ചെയ്തു.
ആറ്റിങ്ങലില്‍ രാഹുല്‍ഗാന്ധിയുടെ യോഗത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ കൂടുതല്‍ സമയം ചെലവഴിക്കാതെ മന്ത്രി മടങ്ങുകയും ചെയ്തു.
വിതുര. സമാനതകളില്ലാത്ത ഭരണമാണു യുപിഎ സര്‍ക്കാര്‍ കാഴ്ചവച്ചതെന്നു മന്ത്രി പി.കെ. ജയലക്ഷ്മി. വിദ്യാഭ്യാസ അവകാശ നിയമവും, വിവരാവകാശ നിയമവും കൊണ്ടു വന്നു സാധാരണക്കാര്‍ക്കു പോലും ഭരണഘടനയ്ക്കു മുന്നില്‍ അതുല്യ സ്ഥാനമുണ്ടെന്നു സര്‍ക്കാര്‍ തെളിയിച്ചു.
83 കോടി ജനങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കി അവതരിപ്പിക്കപ്പെട്ട ഭക്ഷ്യ സുരക്ഷ ബില്‍ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ വിപ്ളവമായി കണക്കാക്കാവുന്നതാണ്. തൊഴിലുറപ്പ് പദ്ധതി പട്ടിണിയ്ക്കും ദാരിദ്യ്രത്തിനുമെതിരെ സാധാരണക്കാര്‍ക്കു പൊരുതാനുള്ള കൈത്താങ്ങായെന്നും ജയലക്ഷ്മി പറഞ്ഞു.
ആറ്റിങ്ങല്‍ പാര്‍ലമെന്റ് സ്ഥാനാര്‍ഥി അഡ്വ. ബിന്ദുകൃഷ്ണയുടെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം വിതുരയിലെ ആദിവാസി ഊരുകളില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു മന്ത്രി. മന്ത്രി സന്ദര്‍ശിച്ച നാരകത്തിന്‍കാല, ചാത്തന്‍കോട്, മണലി എന്നിവിടങ്ങളില്‍ മന്ത്രിയെക്കാണാനും മന്ത്രിയോടു സംസാരിക്കാനും ആവശ്യങ്ങളും പരാതികളും പറയാനും ജനം തടിച്ചു കൂടി. പ്രചാരണ പ്രസംഗത്തിനുമപ്പുറം പ്രശ്നങ്ങള്‍ക്കു ശാശ്വത പരിഹാരം കാണുമെന്നുള്ള ഉറപ്പ് നല്‍കിയതിനു ശേഷമാണു മന്ത്രി മടങ്ങിയത്.
വെള്ളനാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന ജോര്‍ജ്, കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡന്റ് എന്‍. ജയമോഹനന്‍, എസ്. കുമാരപിള്ള, അഡ്വ. സി.എസ്. വിദ്യാസാഗര്‍, വി. അനിരുദ്ധന്‍ നായര്‍, ഒ. ശകുന്തള, ശാന്തി ജി നായര്‍, തോട്ടുമുക്ക് അന്‍സര്‍, ജി.ഡി. ഷിബുരാജ്, ജി. ഗിരീഷ് കുമാര്‍ തുടങ്ങിയവര്‍ മന്ത്രിയെ അനുഗമിച്ചു.