പാലോട്: കേരളാ ഗ്രാമീണ്‍ ബാങ്ക് പാലോട് ശാഖയുടെ സുഹൃദ് സംഗമത്തോടനുബന്ധിച്ച് ഗൃഹോദയ വായ്പാ വിതരണമേള നടത്തി. റീജണല്‍ മാനേജര്‍ പി.എം. ദാമോദരന്‍ അധ്യക്ഷത വഹിച്ചസമ്മേളനം ഇക്ബാല്‍ കോളേജ് ട്രസ്റ്റ് സെക്രട്ടറി അഡ്വ. വി. അബ്ദുല്‍ ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. ഡോ. വി.ബി. സുകുമാരന്‍ നായര്‍, വി. ഹംസ, പ്രസാദ്രാജ് ആര്‍.പി., കെ. ഭദ്രന്‍, സി. ചിത്രാദേവി, എസ്. വൈശാഖ് എന്നിവര്‍ പ്രസംഗിച്ചു.