വിതുര. മഹാദേവര്‍ ക്ഷേത്രത്തോടനുബന്ധിച്ചു ക്ഷേത്ര ട്രസ്റ്റ് പുതുതായിനിര്‍മിക്കുന്ന ഭദ്രകാളിയ്ക്കായുള്ള ദേവസ്ഥാനത്തിന്റെ തറക്കല്ലിടീല്‍ കര്‍മം മേയ് രണ്ടിനു ഉച്ചയ്ക്കു 1.30 നും രണ്ടിനും മധ്യേയുള്ള ശുഭ മുഹൂര്‍ത്തത്തില്‍ നടക്കും. ചടങ്ങിനു ക്ഷേത്ര തന്ത്രി ശ്രീവരാഹം ശ്രീധരന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും. ചടങ്ങില്‍ ട്രസ്റ്റ് അംഗങ്ങളും ഭക്തജനങ്ങളും സംബന്ധിക്കും. മഹാദേവര്‍ ക്ഷേത്ര സമുച്ചയ പുനരുദ്ധാരണത്തിന്റെ രണ്ടാം ഘട്ടം എന്ന നിലയിലാണു ഭദ്രകാളി ക്ഷേത്രത്തിനു തറക്കല്ലിടുന്നത്. കഴിഞ്ഞ മാസം മൂന്നിനായിരുന്നു പണി പൂര്‍ത്തിയാക്കിയ മഹാദേവര്‍ ക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടന്നത്.
നാട്ടുകാരുടെ സഹകരണത്തോടെ ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളോടു കിടപിടിക്കുന്ന രീതിയില്‍ നിര്‍മിച്ച മഹാദേവര്‍ ക്ഷേത്ര സമുച്ചയത്തിനു അനുബന്ധമായിട്ടായിരിക്കും പുതിയ ക്ഷേത്രവുമുയരുക.