പാങ്ങോട് : ഭൗമദിനമായ ചൊവ്വാഴ്ച ലോകം ഭൂമിയെക്കുറിച്ചും സംരക്ഷണത്തെക്കുറിച്ചും ബോധവത്കരിക്കപ്പെടുമ്പോള്‍ തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് പഞ്ചായത്തും അതിര്‍ത്തിപ്രദേശമായ ചിതറ പഞ്ചായത്തും ഇതൊന്നും അറിയുന്നില്ല.
മണ്ണ്, മണല്‍ ക്വാറി മാഫിയകള്‍ക്ക് കുടപിടിച്ച് ഭൂമിയെ നശിപ്പിക്കുകയാണ് ഇവിടത്തെ അധികാരി വര്‍ഗം.
പ്രദേശത്ത് ഏറ്റവും കൂടുതല്‍ ജൈവ സമ്പത്തുണ്ടായിരുന്ന കൊല്ലം-തിരുവനന്തപുരം ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ മൂന്നുമുക്ക് എന്ന ഗ്രാമം ഇന്ന് ഞെട്ടിയുണരുന്നത് പാറപൊട്ടിക്കുന്ന ഭീകര ശബ്ദം കേട്ടാണ്.
ഇവിടത്തെ പല പ്രദേശങ്ങളും ഇന്ന് വന്‍ഗര്‍ത്തങ്ങളായി മാറിയിട്ടുണ്ട്. കിണറുകളിലെ വെള്ളം ക്രമാതീതമായി താഴ്ന്നിട്ടുണ്ട്. പാറപ്പൊടിയും വെടിമരുന്നിന്റെ ഗന്ധവും ഇവിടത്തെ ചെടികളുടെ വളര്‍ച്ചയെപോലും മുരടിപ്പിച്ചിരിക്കുന്നു. ജനിച്ചു വീഴുന്ന പിഞ്ചുകുട്ടികളുള്‍പ്പെടെ ശ്വാസകോശരോഗികളാണ്. ഒരു വര്‍ഷമായി ഇവിടത്തെ ജനങ്ങള്‍ അനധികൃത കോറികള്‍ക്കെതിരെ നടത്തുന്ന സമരങ്ങള്‍ അധികൃതര്‍ കണ്ടില്ലെന്നു നടിക്കുന്നു.
പാങ്ങോട് പഞ്ചായത്തിലെ പ്രശ്‌നം കുന്നുകള്‍ ഇടിച്ചു വയലുകള്‍ നികത്തുന്നതാണ്. റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ ഇടപെടലാണ് ഇതിന്റെ മുഖ്യ കാരണമത്രെ.
പാങ്ങോട് പഞ്ചായത്തില്‍ മൈലമൂട് ഗാര്‍ഡര്‍ സ്റ്റേഷന്‍ മുതല്‍ കല്ലറ പബ്ലിക്ക് മാര്‍ക്കറ്റിനു സമീപം വരെയുള്ള പത്ത് കിലോമീറ്ററോളം ദൂരത്തില്‍ റോഡിന്റെ ഒരു വശം മുഴുവന്‍ വയലേലകളായിരുന്നു. അന്ന് പഞ്ചായത്ത് കണക്കനുസരിച്ച് അരലക്ഷം മെട്രിക് ടണ്ണിനു മുകളിലാണ് കൃഷിസ്ഥലമെങ്കില്‍ ഇന്ന് അത് ഇരുപത് സെന്റ് കൃഷിസ്ഥലമായി ചുരുങ്ങിയിരിക്കുന്നു.
നെല്‍പാടങ്ങള്‍ നികത്തിയതിലൂടെ പ്രദേശത്തുകാര്‍ക്ക് ജലം കിട്ടാക്കനിയായി മാറി. പഞ്ചായത്തുകളുടെ ആഭിമുഖ്യത്തില്‍ വേനല്‍ക്കാലത്ത് വാഹനങ്ങളിലെത്തിക്കുന്ന വെള്ളത്തിന് ക്യൂ നില്‍ക്കേണ്ട ഗതികേടിലാണ് ഗ്രാമവാസികള്‍.