കല്ലറ: മാരകായുധങ്ങളുമായെത്തിയ അക്രമിസംഘം അമ്മയേയും മകനേയും ആക്രമിക്കുകയും വീടുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു.
ഭരതന്നൂര്‍ പുളിക്കരക്കുന്ന് എം. പി. ഹൗസില്‍ പ്രസന്നകുമാരി (50), മകന്‍ മിഥുന്‍ (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം.
കഴിഞ്ഞദിവസം രാത്രി മിഥുന്‍ ഭരതന്നൂര്‍ ജങ്ഷനില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടയില്‍ ബൈക്കിന്റെ ഗ്ലാസ് റോഡില്‍ നിന്നിരുന്നയാളിന്റെ ശരീരത്തില്‍ തട്ടിയതിനെച്ചൊല്ലി വക്കേറ്റവും കൈയാംകളിയും നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് സംഭവമെന്ന് കരുതുന്നു.
വൈകുന്നേരം കാറിലും ബൈക്കിലുമെത്തിയ സംഘം മിഥുനെ ആക്രമിച്ചു. മിഥുന്‍ അടുത്തുള്ള ബന്ധുവീട്ടിലേക്ക് ഓടിക്കയറി. സംഭവമറിഞ്ഞ് എത്തിയ അമ്മ പ്രസന്നകുമാരിക്കും മര്‍ദ്ദനമേറ്റു.
മിഥുന്‍ ഓടിക്കയറിയ ബന്ധുവിന്റെ വീടും മിഥുന്റെ വീടും അടിച്ചുതകര്‍ത്താണ് അക്രമികള്‍ മടങ്ങിയത്. പരിേക്കറ്റ പ്രസന്നകുമാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പാങ്ങോട് പോലീസ് കേസ്സെടുത്തു.