വിതുര: മണലി വാര്‍ഡിലെ ചെമ്പിക്കുന്നില്‍ ജനവാസ കേന്ദ്രത്തില്‍ വ്യാഴാഴ്ച രാത്രി കാട്ടാനക്കൂട്ടം ഇറങ്ങി. രാത്രി വൈകിയും ആനക്കൂട്ടം വനത്തിലേക്ക് കയറാതെ വീടുകള്‍ക്കുസമീപം നില്‍ക്കുകയാണ്. ചെമ്പിക്കുന്ന്, കാരടി നിവാസികള്‍ പടക്കംപൊട്ടിച്ചും തീകാട്ടിയും ആനകളെ വിരട്ടാന്‍ ശ്രമിക്കുന്നുണ്ട്. വനപാലകരെ വിവരമറിയിച്ചു.