വിതുര: കെ.എസ്.ആര്‍.ടി.സി. ബസ്സിന്റെ ബ്രേക്ക് നഷ്ടമായതോടെ മറ്റ് വാഹനങ്ങളുമായുണ്ടായ കൂട്ടയിടിയില്‍ കാല്‍നടയാത്രക്കാരന്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്കേറ്റു. ബ്രേക്ക് പൊട്ടിയബസ് ഉള്‍പ്പെടെ നാല് വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. കാല്‍നട യാത്രക്കാരനുള്‍പ്പെടെ നാലുപേരുടെ പരിക്ക് സാരമുള്ളതാണ്. വിതുര ശിവന്‍കോവില്‍ ജങ്ഷനില്‍ ചൊവ്വാഴ്ച രാവിലെ 6.45നായിരുന്നു സംഭവം.
വിതുര ഡിപ്പോയില്‍നിന്ന് വരികയായിരുന്ന മാങ്കാട്-തിരുവനന്തപുരം ബസ്സിന്റെ ബ്രേക്കാണ് തകരാറിലായത്. ഈ ബസ് മുമ്പേ പോവുകയായിരുന്ന ചെറ്റച്ചല്‍-പാലോട് ബസ്സിന്റെ പുറകില്‍ ഇടിച്ചു. നിയന്ത്രണംവിട്ട പാലോട് ബസ് മുന്നിലുണ്ടായിരുന്ന മീന്‍വില്പനക്കാരന്റെ ഓട്ടോയെ ഇടിച്ചുനിരക്കി. ഇതിനിടെ മാങ്കാട് ബസ് എതിരെവന്ന ചെറ്റച്ചല്‍-വിതുര ബസ്സുമായി കൂട്ടിയിടിച്ചു.
മീന്‍ വാങ്ങാനായി ഓട്ടോയ്ക്കരിലേക്ക് വരികയായിരുന്ന ശിവന്‍കോവില്‍ സ്വദേശി മുഹമ്മദ് നസീര്‍ (53) കൂട്ടയിടിക്ക് ഇടയില്‍പ്പെട്ടു. ഇദ്ദേഹത്തിന്റെ പരിക്ക് സാരമുള്ളതാണ്.
ഓട്ടോ ഡ്രൈവര്‍ സജാദ്, ബസ് യാത്രക്കാരായ ലീലാംബിക, ഗീത എന്നിവരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ബസ്സുകളുടെ ഡ്രൈവര്‍മാരായ ഹേമന്ദ്, സജീദ്, തമ്പി, കണ്ടക്ടര്‍മാരായ ബിനു, അസീം, ബിജുകുമാര്‍, യാത്രക്കാരായ സുനില്‍ലാല്‍, വസന്ത, വിശ്വംഭരന്‍, സുജിലാഷ്, വൈഷ്ണവി എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവര്‍.

മൂന്ന് ആംബുലന്‍സുണ്ട്; പരിക്കേറ്റയാളെ കൊണ്ടുപോകാനായില്ല
വിതുര: മൂന്ന് ബസ്സും ഒരു ഓട്ടോറിക്ഷയും അപകടത്തില്‍പ്പെട്ട തിങ്കളാഴ്ച വിതുര ആശുപത്രിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. അപകടം നടന്നത് രാവിലെ 6.45ന്. 15 പേര്‍ക്ക് പരിക്കേറ്റതില്‍ ഏറ്റവും സാരമായ മുറിവുള്ളയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനായത് 8.10ന്. മൂന്ന് ആംബുലന്‍സുകളുള്ള വിതുര സാമൂഹികാരോഗ്യകേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ ദൂരെ നടന്ന അപകടത്തിലാണ് അധികൃതരുരടെ അനാസ്ഥയും നാട്ടുകാരുടെ പ്രതിഷേധവുമുണ്ടായത്.
സ്വകാര്യവാഹനങ്ങളിലാണ് പരിക്കേറ്റവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചത്. സാരമായി പരിക്കേറ്റ കാല്‍നടയാത്രക്കാരന്‍ ശിവന്‍കോവില്‍ സ്വദേശി മുഹമ്മദ് നസീറിനെ പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. വിതുരയിലെ 108 ആംബുലന്‍സ് വര്‍ക്ക്‌ഷോപ്പിലാണെന്ന് ആശുപത്രി അധികൃതര്‍തന്നെ അറിയിച്ചു. സാമൂഹികാരോഗ്യകേന്ദ്രത്തിന് സ്വന്തമായുള്ള ആംബുലന്‍സിന് ശ്രമിച്ചപ്പോള്‍ ഡ്രൈവര്‍ അവധിയിലാണെന്ന് മറുപടി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നല്‍കിയിരുന്ന മൂന്നാമത്തെ ആംബുലന്‍സ് പരിേക്കറ്റവരെ കൊണ്ടുപോകാനുള്ളതല്ലെന്ന് അധികൃതര്‍ വിശദീകരിച്ചു. പ്രതിഷേധവുമായി നാട്ടുകാര്‍ സംഘടിച്ചു. ഒടുവില്‍ 8.10ന് വെള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആംബുലന്‍സ് എത്തി നസീറിനെ കൊണ്ടുപോയി.

കൂട്ടയിടി: മെക്കാനിക്കല്‍ വിഭാഗത്തിന്റെ വീഴ്ചയെന്ന് വിലയിരുത്തല്‍
വിതുര: കെ.എസ്.ആര്‍.ടി.സി. വിതുര ഡിപ്പോയിലെ ആര്‍.ടി. 621 ബസ്സിന്റെ ബ്രേക്ക് പോയതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച നടന്ന കൂട്ടയിടിയില്‍ മെക്കാനിക്കല്‍ വിഭാഗത്തിന് വീഴ്ചയുണ്ടായെന്ന് ഉന്നത ഉദ്യോഗസ്ഥരുെട വിലയിരുത്തല്‍. ബ്രേക്ക് പെഡല്‍ തേഞ്ഞ് പൊട്ടാറായത് വിതുര ഡിപ്പോയിലെ പരിശോധനയില്‍ കണ്ടെത്താതിരുന്നതാണ് ജീവനക്കാരുടെ വീഴ്ചയായി വിലയിരുത്തിയത്. അസിസ്റ്റന്റ് വര്‍ക്‌സ് മാനേജരുടെ നേതൃത്വത്തിലുള്ള സംഘമാണ് വിതുരയിലെത്തി ബസ് ജീവനക്കാരുടെ മൊഴിയെടുത്തത്.