വിതുര: വേളാങ്കണ്ണി അപകടത്തില്‍ മരിച്ച ആനപ്പാറ വാളേങ്കിവിളയില്‍ വീട്ടില്‍ രത്‌നാകരന്റെ മൃതദേഹം ചൊവ്വാഴ്ച സംസ്‌കരിച്ചു. തമിഴ്‌നാട് എസ്.പി. പട്ടണം പോലീസ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തി ഇന്‍ക്വസ്റ്റ് നടത്തിയശേഷമാണ് മൃതദേഹം ബന്ധുക്കള്‍ക്ക് നല്‍കിയത്. സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ ഇടപെടലിനെത്തുടര്‍ന്നാണ് തമിഴ്‌നാട് പോലീസ് എത്തിയത്.