കല്ലറ: എഴുത്തിലെ വിസ്മയക്കാഴ്ചയുമായി മുതുവിള മുളമൂട് പൗര്‍ണമിയില്‍ ചൈതന്യ. അധ്യാപകരായ ശശി-പുഷ്പകുമാരി ദമ്പതിമാരുടെ രണ്ടു മക്കളില്‍ ഇളയവളാണ് എഴുത്തില്‍ വിസ്മയം തീര്‍ക്കുന്നത്. വലതുകൈകൊണ്ട് എഴുതുന്ന അതേവാക്കുകള്‍ അതേസമയം തന്നെ ഇടതുകൈകൊണ്ട് തിരിച്ചെഴുതും ഈ കൊച്ച് കൂട്ടുകാരി.
രണ്ടുവയസ് മുതല്‍ പ്രീപ്രൈമറി ക്ലാസുകളില്‍ പോയിരുന്ന ചൈതന്യ ഇടതുകൈകൊണ്ട് എഴുതുന്നത് രക്ഷാകര്‍ത്താക്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നിരുത്സാഹപ്പെടുത്താതെ വലതുകൈകൊണ്ടുകൂടി എഴുതാന്‍ പ്രോത്സാഹിപ്പിക്കുകയായിരുന്നു.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളും ഗണിത ലിപികളും ഒരേസമയം വലതുകൈകൊണ്ട് നേരെയും ഇടതുെകൈകാണ്ട് തലചിരിച്ചും എഴുതും. പഠനകാര്യങ്ങളിലും കലാമേഖലയിലും മിടുക്ക് തെളിയിച്ച ചൈതന്യ ഇക്കഴിഞ്ഞ റവന്യു ജില്ലാ കലോത്സവത്തില്‍ അക്ഷരശ്ലോകത്തില്‍ ഒന്നാംസ്ഥാനവും എ ഗ്രേഡും നേടിയിരുന്നു. മിതൃമ്മല ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ഈ ഏഴാംക്ലാസുകാരി മലയാളം, ഇംഗ്ലീഷ് ഭാഷകള്‍ അനായാസം ടൈപ്പ് ചെയ്യാറുണ്ട്.