വിതുര: ലോക്‌സഭാ തിരഞ്ഞെടുപ്പ് ദിവസം ആനപ്പെട്ടിയിലുണ്ടായ സംഘര്‍ഷത്തില്‍ 25 ദിവസത്തിനുശേഷം അറസ്റ്റ്. പതിനഞ്ചോളം പ്രതികളുള്ള കേസില്‍ മൂന്നുപേരെയാണ് പാലോട് സി.ഐ. ശ്യാംലാലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. തോട്ടുമുക്ക് സ്വദേശികളായ നിസാം, അന്‍സാര്‍, ആനപ്പെട്ടി സ്വദേശി സുജിത്ത് എന്നിവരാണ് അറസ്റ്റിലായത്. വര്‍ഗീയ ലഹളയ്ക്കുള്ള ശ്രമത്തിന് 153 എ വകുപ്പനുസരിച്ച് രജിസ്റ്റര്‍ ചെയ്ത കേസാണിത്. പ്രതികളെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട് തുടങ്ങിയ അടിയാണ് ആനപ്പെട്ടിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നീങ്ങിയത്.