പാങ്ങോട്. ലോട്ടറി ചില്ലറ വില്‍പനക്കാരന്റെ പക്കല്‍ വില്‍ക്കാതെ അവശേഷിച്ച ടിക്കറ്റിന് ഒരു കോടിയുടെ സമ്മാനം! ഭരതന്നൂര്‍ ഈട്ടിമുക്ക് ഉമേഷ് വിലാസത്തില്‍ മോഹനന്‍ (46) കോടിപതി. ശനിയാഴ്ച എടുത്ത കാരുണ്യ ലോട്ടറിയിലൂടെയാണു മോഹനനു ഭാഗ്യദേവത കാരുണ്യം ചൊരിഞ്ഞത്. നേരത്തെ കൂലിപ്പണിക്കാരനായിരുന്ന മോഹനന്‍ മൂന്നു വര്‍ഷം മുന്‍പാണു ലോട്ടറി കച്ചവടം തുടങ്ങിയത്.
കൂലിപ്പണി ചെയ്തിരുന്ന വേളയില്‍ തലയില്‍ ട്യൂമര്‍ വളര്‍ന്ന് ഒാപ്പറേഷന്‍ നടത്തിയതിനു ശേഷം കടുത്ത ജോലി ചെയ്യാന്‍ ആരോഗ്യം അനുവദിക്കാതെവന്നപ്പോഴാണു കുടുംബം പോറ്റാന്‍ ലോട്ടറിക്കച്ചവടത്തിലേക്കു തിരിഞ്ഞത്. ചുമട്ടുതൊഴിലാളിയായ പാങ്ങോട് സ്വദേശി നാസറിന്റെ പക്കല്‍ നിന്നു രാവിലെ ടിക്കറ്റ് കടം വാങ്ങി കാല്‍നടയായി സഞ്ചരിച്ചാണു വില്‍പന. പിറ്റേദിവസം ടിക്കറ്റ് എടുക്കാന്‍ പോകുമ്പോള്‍ തലേദിവസത്തെ പണം നല്‍കും. ശനിയാഴ്ച ചിതറ, കുളത്തൂപ്പുഴ മേഖലകളിലായിരുന്നു ടിക്കറ്റ് വില്‍പന.
ചിതറയില്‍ എത്തിയപ്പോള്‍ നറുക്കെടുപ്പ് കഴിഞ്ഞിരുന്നതിനാല്‍ വില്‍ക്കാതെ ബാക്കി വന്ന ടിക്കറ്റ് പരിശോധിച്ചപ്പോഴാണു ഭാഗ്യദേവത തന്നെ അനുഗ്രഹിച്ച വിവരം മോഹനന്‍ അറിയുന്നത്. ശനി, ഞായര്‍ ദിവസങ്ങള്‍ ബാങ്ക് അവധിയായതിനാല്‍ വിവരം ആരോടും പറയാതെ രഹസ്യമാക്കി സൂക്ഷിച്ചു. ഇന്നലെ രാവിലെ പാങ്ങോട് എസ്ബിടി ശാഖയില്‍ എത്തി സമ്മാനം നേടിയ ടിക്കറ്റ് (ടിക്കറ്റ് നമ്പര്‍. കെ.സി. 592847) ബാങ്കില്‍ ഹാജരാക്കിയ ശേഷമാണു കോടി രൂപ സമ്മാനം
ലഭിച്ചതു പുറത്ത് അറിയിച്ചതെന്നു മോഹനന്‍ പറഞ്ഞു.
പാങ്ങോട് ഗ്രാമപഞ്ചായത്തില്‍ നിന്ന് അനുവദിച്ച വീട്ടിലാണു മോഹനനും ഭാര്യ ഉഷയും രണ്ടു മക്കളുമൊത്തു താമസം. വീടുനിര്‍മാണം പൂര്‍ത്തിയായിട്ടില്ല. വീട്ടിലേക്കു റോഡില്ല. വീടുപണി പൂര്‍ത്തിയാക്കണമെന്നും വാഹനസൌകര്യമുള്ള അഞ്ചു സെന്റ് ഭൂമി വാങ്ങണമെന്നുമാണു മോഹനന്റെ ആഗ്രഹം. ലോട്ടറി കച്ചവടം തുടരുമെന്നും മോഹനന്‍ പറഞ്ഞു.