വിതുര: വര്‍ഷം ഒരു ലക്ഷത്തോളം യൂണിറ്റ് വൈദ്യുതി ലാഭിക്കാന്‍ പറ്റുന്ന 'എല്‍.ഇ.ഡി. ഗ്രാമം'പദ്ധതി ജില്ലയില്‍ ആദ്യമായി വിതുര ഗ്രാമപ്പഞ്ചായത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ചതായി സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അറിയിച്ചു. 750 കുടുംബങ്ങള്‍ക്ക് രണ്ട് എല്‍.ഇ.ഡി. ബള്‍ബ് വീതം നല്‍കുന്ന പദ്ധതിയില്‍ 50 സ്ഥലങ്ങളില്‍ എല്‍.ഇ.ഡി. തെരുവുവിളക്ക് സ്ഥാപിക്കുകയും ചെയ്യും. സര്‍ക്കാര്‍ സ്ഥാപനമായ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.