കല്ലറ: പ്ലസ് ടു പരീക്ഷയില്‍ 1200ന് 1200-ഉം വാങ്ങി നാടിന്നഭിമാനമായി ശിവരഞ്ജിനി.
മിതൃമ്മല ശിവശൈലത്തില്‍ സുകുമാരപിള്ളയുടെയും ജലജകുമാരിയുടെയും രണ്ട് മക്കളില്‍ മൂത്തയാളും മിതൃമ്മല ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥിനിയുമായ ശിവരഞ്ജിനിയാണ് പ്ലസ് ടുവിനും ഫുള്‍മാര്‍ക്ക് നേടിയത്.
എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എല്ലാവിഷയങ്ങള്‍ക്കും എ പഌസ് നേടിയ ശിവരഞ്ജിനി പ്ലസ്വണ്‍ പരീക്ഷയിലും ഫുള്‍മാര്‍ക്ക് നേടിയിരുന്നു. പഠനപാേഠ്യതരവിഷയങ്ങളിലും ഈ മിടുക്കി മികവുതെളിയിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ സംസ്ഥാന പ്രവൃത്തിപരിചയമേളയില്‍ മാത്തമറ്റിക്‌സ് സിംഗില്‍ പ്രോജക്ടില്‍ എ ഗ്രേഡ് നേടാന്‍ കഴിഞ്ഞിട്ടുണ്ട്. എന്‍ട്രന്‍സ് എഴുതണം, നല്ല ഒരു ഡോക്ടറാകണം. ശിവരഞ്ജിനിയുടെ ആഗ്രഹങ്ങള്‍ ഇതൊക്കെയാണ് . എന്തായാലും ഈ മിടുക്കിയെ അനുമോദിക്കാനുള്ള ഒരുക്കത്തിലാണ് സ്‌കൂള്‍ അധികൃതരും നാട്ടുകാരും.