പ്രശസ്ത നേച്ചര്‍ ഫോട്ടോഗ്രാഫര്‍ സാലി പാലോടിന്‍െറ പേരിലും ഒരു ജീവി വര്‍ഗം. അദ്ദേഹത്തിന്‍െറ സഹായത്തോടെ പ്രമുഖ ജന്തുശാസ്ത്രജ്ഞന്‍ ഡോ. എസ്.ഡി. ബിജു പൊന്മുടിയില്‍നിന്ന് കണ്ടത്തെിയ തവള വര്‍ഗത്തിലെ അപൂര്‍വമായ ഡാന്‍സിങ് ഫ്രോഗ് ഇനത്തില്‍പെട്ട ഒന്നിനാണ് സാലി പാലോടിന്‍െറ പേര് നല്‍കിയത്. ജന്തുശാസ്ത്രത്തില്‍ ഈ തവള ഇനി മുതല്‍ ‘മക്രിസാലസ് സാലി’ അഥവാ സാലീസ് ഡാന്‍സിങ് ഫ്രോഗ് എന്നാണ് അറിയപ്പെടുക. 14 ഇനം ഡാന്‍സിങ് ഫ്രോഗുകളെയാണ് ഇന്ത്യന്‍ ജൈവവൈവിധ്യ മേഖലയില്‍നിന്ന് കണ്ടത്തെിയിട്ടുള്ളത്.