വിതുര: മഴയെത്തുടര്‍ന്ന് രണ്ടാഴ്ചയായി ടാപ്പിങ് നടക്കാത്തത് മലയോരത്തെ ഇടത്തരം റബര്‍ കര്‍ഷകരെ പ്രതിസന്ധിയിലാക്കി. തുടര്‍ച്ചയായ വിലയിടിവ് കാരണം സ്റ്റോക്കുള്ള റബര്‍ഷീറ്റ്, വില്‍ക്കാനും കഴിയുന്നില്ല. മഴയെ ചെറുക്കാന്‍ റെയിന്‍ഗാര്‍ഡ് സൗകര്യമുള്ള കര്‍ഷകരെയും റബര്‍ വിലയിടിവ് വലയ്ക്കുന്നു. ടാപ്പിങ് കൂലി പോയിട്ട് കാര്യമായി ലാഭം കിട്ടാത്തതിനാല്‍ മഴയ്ക്കുമുമ്പേ ടാപ്പിങ് നിര്‍ത്തിയവരുമുണ്ട്.
ശരാശരി 135 രൂപയേ ഒരുകിലോ റബര്‍ഷീറ്റിന് ഇപ്പോള്‍ ലഭിക്കുന്നുള്ളൂ. തുടര്‍ച്ചയായി വിലയിടിയുന്നതിനു പിന്നില്‍ വന്‍കിട ലോബിക്ക് പങ്കുണ്ടെന്നാണ് ഇടത്തരം, ചെറുകിട കര്‍ഷകരുടെ ആരോപണം. റബര്‍ ഉത്പന്നങ്ങളുടെ വില അനുദിനം കൂടുമ്പോഴാണ് ഷീറ്റ് വില താഴുന്നതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
റബര്‍ വില കൂടിനിന്നപ്പോള്‍ ടാപ്പിങ് കൂലി ഉയര്‍ന്നത് ഇപ്പോള്‍ തിരിച്ചടിയായെന്ന് ചെറ്റച്ചല്‍ സ്വദേശാഭിമാനി റബര്‍ സ്വാശ്രയസംഘം ഭാരവാഹി ഗോപാലകൃഷ്ണന്‍ പറയുന്നു. സംഘത്തിലെ പലരും റബര്‍ മരങ്ങള്‍ ടാപ്പിങ് ചെയ്യാതെ ഇട്ടിരിക്കുകയാണ്. മഴ നീണ്ടുനില്‍ക്കുകയാണെങ്കില്‍ സര്‍ക്കാര്‍ കൈത്താങ്ങ് ഇല്ലാതെ പിടിച്ചുനില്‍ക്കാനാവില്ലെന്നാണ് മലയോരത്തെ ചെറുകിട ഇടത്തരം റബര്‍ കര്‍ഷകരുടെ പൊതു വികാരം.