ലോക മാതൃ ദിനത്തിൽ ഒരു അമ്മയെ പരിചയപ്പെടുത്താം .. പേര് നിഷ .. മടത്തറയിൽ നിന്ന് എട്ടു കിലോമീറ്റർ കാട്ട് വഴി പിന്നിട്ടാൽ നിഷയുടെ വീട്ടിൽ എത്താം .. ആനക്കുട്ടം ഇറങ്ങുന്ന വഴിയരികിൽ പ്ലാസ്റിക് ഷീറ്റ് കെട്ടിയ ചെറ്റക്കുടിൽ ... പറക്കമുറ്റാത്ത മകളെയും കൊണ്ട് വന്യ മൃഗങ്ങള്ക്ക് നടുവിൽ ജീവിതം .. സുരക്ഷിതമായി കിടന്നുറങ്ങാൻ അടച്ചുറപ്പുള്ള ഒരു വീടിനു വേണ്ടി കയറിയിറങ്ങാൻ ഓഫിസുകൾ ബാക്കിയില്ല .. മുഖ്യമന്ത്രിയുടെ സുതാര്യ കേരളവും ജനസംബർക്കവും ഈ അമ്മക്ക് മുന്നില് വാഗ്ദാന ലംഘനത്തിന്റെ നേർ സാക്ഷ്യങ്ങളാണ് ... അത്യാവശ്യത്തിനു ഓടിയെത്താൻ അയൽക്കാർ പോലും ഇല്ലാത്ത ഈ പാവങ്ങളെ സഹായിക്കാൻ നമ്മുടെ സർക്കാർ സംവിധാനങ്ങൾക്ക് ബാധ്യത ഇല്ലെ ? കാടിറങ്ങുന്ന ആനക്കുട്ടത്തെ തുരത്താൻ ഇവർ കത്തിച്ചു വയ്ക്കുന്ന മണ്ണെണ്ണ വിളക്കിനു എത്ര നാൾ കഴിയും.?.. നന്നായി പഠിക്കുന്ന പ്രജിഷക്കുട്ടിക്കു പേടിയില്ലാതെ സ്കൂളിൽ പോയിവരാൻ എന്നെങ്കിലും കഴിയുമോ ..? സ്വന്തമായി ഒരുപിടി മണ്ണും അടച്ചുറപ്പുള്ള വീടും സ്വപ്നം കാണാൻ ഈ അമ്മയ്ക്കും മകൾക്കും അവകാശമില്ലേ ...? പെരുമഴക്കാലത്ത് അമ്മയുടെ ചൂട് പറ്റി സുഖമായി ഉറങ്ങി ശീലിച്ച നമ്മൾ തിരിച്ചറിയുമോ പേടിച്ചരണ്ട മനസുമായി മകളെ ചേർത്ത് പിടിച്ചു രാവും പകലും ഉണർന്നിരിക്കുന്ന അമ്മമനസ് ... !