പാലോട്: കച്ചവടത്തിനായിക്കൊണ്ടുവന്ന ലക്ഷങ്ങളുടെ ചന്ദനമരങ്ങളുമായി നാലംഗസംഘം പിടിയില്‍. മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടു. ചിറയിന്‍കീഴ് കേന്ദ്രമാക്കി കഴിഞ്ഞ ഏതാനും നാളുകളായി നടന്നുവന്ന വന്‍ ചന്ദനത്തടി വ്യാപാര സംഘമാണ് വനംവകുപ്പിന്റെ പിടിയിലായത്. ചന്ദനത്തടി വില്‍ക്കാന്‍ കൊണ്ടുവന്ന സംഘത്തിലെ അംഗങ്ങളായ കൊല്ലം, പള്ളിത്തോട്ടം ക്യു.എസ്.എസ്. കോളനിയില്‍ എല്‍.ജോണ്‍സണ്‍ (30), ചിറയിന്‍കീഴ് കടകം പുതുവല്‍ വീട്ടില്‍ എ. ഫ്രെഡി (53), ആലംകോട് വഞ്ചിയൂര്‍ വിപിന്‍ നിവാസില്‍ വി.പ്രദീപ് (52), പോത്തന്‍കോട്, വാവറഅമ്പലം ഷെമീര്‍ മന്‍സിലില്‍ എ.ഷംനാദ് (36) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലുണ്ടായിരുന്ന ഷൊര്‍ണൂര്‍ സ്വദേശി ജോണ്‍സണ്‍, പോത്തന്‍കോട് സ്വദേശികളായ ബിനു, ഷെരീഫ് എന്നിവര്‍ ഓടി രക്ഷപ്പെട്ടു.
ഓട്ടോയിലും ബൈക്കുകളിലുമായി മൂന്നു സംഘമായിട്ടാണ് ചാക്കില്‍ക്കെട്ടിയ ചന്ദനമരങ്ങളുമായി ഇവര്‍ ആറ്റിങ്ങലില്‍ എത്തിയത്. ആറ്റിങ്ങ
ല്‍ ചെറുവള്ളിയില്‍ നിന്ന് ശാര്‍ക്കരയിലേക്കുവരുന്ന വഴി ലവല്‍ക്രോസിന് സമീപത്തുെവച്ചാണ് സംഘം പിടിയിലായത്. വനം വകുപ്പ് ഫ്ലയിങ് സ്‌ക്വാഡിനുകിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ നേരത്തെ സ്ഥലത്തെത്തിയിരുന്നു. 250 കിലോ ചന്ദനത്തടിയാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. 120 കിലോ കാതല്‍ ഉണ്ടാവും. വനംവകുപ്പിന്റെ കണക്കനുസരിച്ച് 13,20,000 രൂപ നിലവില്‍ ഇതിന് വിലവരും. കുളത്തൂപ്പുഴ, ആര്യങ്കാവ് പഌന്റേഷനില്‍ നിന്നും രണ്ടുവര്‍ഷം മുന്‍പ് മുറിച്ചുകടത്തിയതാണ് ഈ ചന്ദനത്തടികള്‍.
ചന്ദനം വാങ്ങാനെത്തിയവരെ പിടികൂടാനായിട്ടില്ല. അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ (ഇന്റലിജന്‍സ്) സന്തോഷ്‌കുമാര്‍, ഫ്ലയിങ് സ്‌ക്വാഡ് ആര്‍.ഒ. പ്രവീണ്‍കുമാര്‍, ഇന്റലിജന്‍സ് ആര്‍.ഒ. ജെ.ആര്‍.അനി, പാലോട് ആര്‍.ഒ. അബ്ദുല്‍ ജലീല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന ഓട്ടോ, ബൈക്കുകള്‍ എന്നിവ കസ്റ്റഡിയിലെടുത്തു. പ്രതികളെ നെടുമങ്ങാട് വനംകോടതി റിമാന്‍ഡ് ചെയ്തു.