പാലോട്. ഏതു നിമിഷവും നിലംപൊത്താവുന്ന വീടിനുള്ളില്‍ ഒരു നിര്‍ധന കുടുംബം അന്തിയുറങ്ങുന്നു. നന്ദിയോട് പഞ്ചായത്തിലെ പ്ളാവറ വയലരികത്തു വീട്ടില്‍ സരസമ്മയാണ് സുഖമില്ലാത്ത ഭര്‍ത്താവും മകനുമായി കഴിയുന്നത്. പകല്‍ സമയങ്ങളില്‍ പുറത്തു ചെലവഴിക്കും. രാത്രിയില്‍ ഭയപ്പാടോടെ ഉറക്കം വരുവോളം ആകാശം നോക്കി ഇതിനുള്ളില്‍ കിടക്കും.
വീടുതകര്‍ച്ചയും ദുരിതവും നേര്‍ക്കാഴ്ചയായിട്ടും പഞ്ചായത്തിനോ വില്ലേജ് അധികൃതര്‍ക്കോ ആ കാഴ്ച കാണാന്‍ കഴിയുന്നില്ല. പച്ചക്കട്ടയില്‍ തീര്‍ത്ത ഓടിട്ട വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. ചുവരുകള്‍ ഇടിഞ്ഞു വീണു കൊണ്ടിരിക്കുന്നു. ഇക്കഴിഞ്ഞ മഴക്കെടുതിയില്‍ വീടിന്റെ പിന്നാമ്പുറം നല്ലൊരു ഭാഗം ഇടിഞ്ഞു വീണു. വില്ലേജില്‍ പരാതി നല്‍കിയിട്ടും പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടും നടപടികളൊന്നും ഉണ്ടായില്ലത്രെ. അധികൃതര്‍ ഓര്‍ക്കുക ഈ ദുരിതം കാണാന്‍ ഇനിയും കണ്ണു തുറന്നില്ലെങ്കില്‍ ദുരന്തമായിരിക്കും ഫലം.