പാങ്ങോട്: പാങ്ങോട് പഴവിളയില്‍ അജ്ഞാത ജീവിയുടെ ആക്രമണം. രണ്ട് ആടുകളെക്കൊന്നു. ഒന്നിനു ഗുരുതര പരുക്ക്.
പഴവിള ഷൈലാ ഭവനില്‍ കബീറിന്റെ രണ്ടു കറവയാടുകളെയാണ് കഴിഞ്ഞ ദിവസം രാത്രി അജ്ഞാത ജീവി കടിച്ചുകൊന്നത്. ഈ ആടുകളിലൊന്നിന്റെ കുട്ടിക്ക് ഗുരുതര പരിക്ക് പറ്റിയിട്ടുണ്ട്.
ആട്ടിന്‍കൂട്ടിനകത്തായിരുന്ന ആടുകളെ എങ്ങിനെയാണ് ആക്രമണത്തിനിരയാക്കിയതെന്നു വ്യക്തമല്ല. പിന്‍ഭാഗത്തും കഴുത്തിലും കൂര്‍ത്ത നഖമിറങ്ങിയതിന്റെ പാടുകളുണ്ട്. വയര്‍ കീറിയിട്ടുണ്ട്. പഴവിള, പാങ്ങോട് പ്രദേശങ്ങളില്‍ മുന്‍പും ഇത്തരത്തിലുള്ള അജ്ഞാത ജീവികളുടെ ആക്രമണത്തിനു വളര്‍ത്തു മൃഗങ്ങള്‍ ഇരയായിട്ടുണ്ട്. കൊടുങ്ങഞ്ചേരി ഭാഗത്തെ ഒരു പശുവിനെ രണ്ടാഴ്ച മുന്‍പാണ് ആക്രമിച്ചത്. എന്തുതരം ജീവിയാണ് ആക്രമണത്തിനു പിന്നിലെന്ന് അറിയാന്‍ വയ്യാതെ ഭീതിയിലാണ് പ്രദേശവാസികള്‍.