പാലോട്: കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ മികച്ച പരിസ്ഥിതി ക്ലബിനുള്ള പുരസ്‌കാരം തിരുവനന്തപുരം ജവഹര്‍ നവോദയാ വിദ്യാലയത്തിന്.
സംസ്ഥാനത്തെ ആറായിരത്തോളം വിദ്യാലയങ്ങളിലെ പരിസ്ഥിതി ക്ലബുകളുടെ പ്രവര്‍ത്തനങ്ങളിലെ മികവിനെ മാനദണ്ഡമാക്കിയാണ് പുരസ്‌കാരം നിശ്ചയിച്ചത്. ജൈവകൃഷി, ശാസ്ത്രീയമായ മാലിന്യനിര്‍മാര്‍ജനം, മണ്ണിര കമ്പോസ്റ്റിലൂടെ വിളവ് വര്‍ധിപ്പിക്കല്‍, പച്ചക്കറി, പഴവര്‍ഗങ്ങളുടെ കൃഷി, ഡ്രിപ്പ് ഇറിഗേഷന്‍, പ്ലാസ്റ്റിക് നിര്‍മാര്‍ജനം എന്നിവയിലുള്ള മികവിനാണ് നവോദയ വിദ്യാലയത്തിന് പുരസ്‌കാരം നല്‍കുന്നത്.
അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. പ്രിന്‍സിപ്പല്‍ കെ.ഒ. രത്‌നാകരന്‍, കോ-ഓര്‍ഡിനേറ്റര്‍ പി.എസ്. സജ്ജയകുമാര്‍, വിദ്യാര്‍ഥി പ്രതിനിധികളായ യഥുഗോപന്‍, കണ്ണകി ബി. അനില്‍, വി.എസ്. അനന്തന്‍ എന്നിവര്‍ ചേര്‍ന്ന് ഗവര്‍ണര്‍ ഷീലാ ദീക്ഷിത്തില്‍നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.