പാങ്ങോട് : പാങ്ങോട് ഗ്രാമപ്പഞ്ചായത്ത് നിര്‍മിച്ച കക്കോട്ടുകുന്ന് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും എസ്.എസ്.എല്‍.സി. പരീക്ഷ, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ച വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണ വിതരണവും ഡോ. എ. സമ്പത്ത് എം.പി. നിര്‍വഹിച്ചു.
വാമനപുരം എം.എല്‍.എ. കോലിയക്കോട് കൃഷ്ണന്‍നായര്‍, പാങ്ങോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അയിരൂര്‍ മോഹനന്‍, എല്‍.എസ്.ജി.ഡി. അസിസ്റ്റന്റ് എന്‍ജിനിയര്‍ രമ്യാസുധീര്‍, ബ്ലോക്ക് ചെയര്‍പേഴ്‌സണ്‍ അനു എം. നായര്‍, പാങ്ങോട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിത്രകുമാരി, ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ എല്‍. ദീപ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കളമച്ചല്‍ ശശി, ബ്ലോക്ക് മെമ്പര്‍ സജീവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


