WELCOME
Thursday, June 19, 2014
കിഡ്സ് കോര്‍ണര്‍ പ്രവര്‍ത്തനമാരംഭിച്ചു
വിതുര. കുട്ടിക്കൂട്ടത്തിന്റെ കുസൃതിത്തരങ്ങള്‍ക്കു കളമൊരുക്കി വിതുര ചാരുപാറ പൊന്മുടി വാലി പബ്്ളിക് സ്കൂള്‍ കിഡ്സ് കോര്‍ണര്‍ പ്രവര്‍ത്തനമാരംഭിച്ചു. പ്ളേ സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണു കിഡ്സ് കോര്‍ണര്‍ തയാറാക്കിയിരിക്കുന്നത്. കിഡ്സ് കോര്‍ണര്‍ സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.എസ്. പ്രശാന്ത് സ്കൂളിനു സമര്‍പ്പിച്ചു. പിടിഎ പ്രസിഡന്റ് ബിജുകുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കാംഗോ ചെയര്‍മാന്‍ ചാരുപാറ രവി, സ്കൂള്‍ പ്രിന്‍സിപ്പല്‍ എസ്. രാജേശ്വരി അമ്മ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ബി.കെ സോമശേഖരന്‍ നായര്‍, ട്രസ്റ്റ് സെക്രട്ടറി സി.ആര്‍. അരുണ്‍, ഷിഹാബ്ദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.


