പാലോട്: ജില്ലയില്‍ ഏറ്റവുമധികം ആദിവാസി കുട്ടികള്‍ പഠിക്കുന്ന പെരിങ്ങമ്മല ഞാറനീലി കാണി യുപി.എസിന് വനംവകുപ്പിന്റെ വക കമ്പ്യൂട്ടര്‍ ലാബ് സമ്മാനം. ഒരുലക്ഷം ചെലവിട്ട് വനംവകുപ്പ് വാങ്ങി നല്കിയ കമ്പ്യൂട്ടര്‍ ലാബ് സ്വിച്ച് ഓണ്‍ ചെയ്ത് ഡി.എഫ്.ഒ. ഉമ ഉദ്ഘാടനംചെയ്തു.
ആധുനിക കമ്പ്യൂട്ടറുകള്‍, പ്രിന്ററുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ലാബ്. ആദിവാസി മേഖലയിലെ വിദ്യാര്‍ഥികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് വനംവകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് കമ്പ്യൂട്ടര്‍ ലാബ് അനുവദിച്ചിരിക്കുന്നത്.
സ്കൂള്‍ അങ്കണത്തില്‍ നടന്ന പൊതുസമ്മേളനത്തിന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. വത്സല അധ്യക്ഷതവഹിച്ചു. ടി. ഉമ പൊതുസമ്മേളനം ഉദ്ഘാടനംചെയ്തു. യോഗത്തില്‍ കമലാഹരന്, രവിഗിരീഷ് പുലിയൂര്, റേഞ്ച് ഓഫീസര്‍, അബ്ദുല്‍ജലീല്‍, ജില്ലാ പഞ്ചായത്തംഗം സോഫീതോമസ്, പ്രഥമാധ്യാപകന് വേണുകുമാരന്‍നായര്‍, മുഹ്യുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.