പാലോട്: സി.പി.ഐ. നന്ദിയോട് ലോക്കല്‍ കമ്മറ്റിയില്‍നിന്ന് ഗ്രാമപ്പഞ്ചായത്ത് അംഗത്തെ പുറത്താക്കിയതിന് പിന്നാലെ മുതിര്‍ന്ന നേതാക്കള്‍ രാജിവെച്ചു. ഗ്രാമപ്പഞ്ചായത്തില്‍ നടപ്പാക്കുന്ന കുടിവെള്ളപദ്ധതിയിലെ അഴിമതിയെ എല്‍.ഡി.എഫ്. ശക്തമായി പ്രതിരോധിക്കുന്നില്ലെന്ന ആക്ഷേപമുയര്ത്തിയതിനാണ് സി.പി.ഐ. അംഗവും നവോദയ വാര്‍ഡ് മെമ്പറുമായ ജി.ആര്. ചന്ദ്രനെ പാര്ട്ടിപുറത്താക്കിയത്. ഇതിന് പിന്നാലെയാണ് സി.പി.ഐ. മുന്‍ലോക്കല്‍ കമ്മറ്റി സെക്രട്ടറിമാരായ എം.കെ.രഘു, എസ്. അജിത് എന്നിവര്‍ പാര്‍ട്ടിയില്‍നിന്ന് രാജിവെക്കുന്നതായി അറിയിച്ചത്.
കുടിവെള്ള പ്രശ്നത്തെ ചൊല്ലി സി.പി.എമ്മിലും കോണ്‍ഗ്രസ്സിലും പുകഞ്ഞുകൊണ്ടിരുന്ന തര്‍ക്കങ്ങള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ സി.പി.ഐ.യിലും പൊട്ടിത്തെറി ഉയര്‍ന്നത്. ഭരണകക്ഷിയായ കോണ്‍ഗ്രസ് കൊണ്ടുവന്ന കുടിവെള്ള പദ്ധതിയില്‍ 30 ലക്ഷത്തിന്റെ ക്രമക്കേട് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ജനറല്‍ കമ്മറ്റിയില്‍ ആദ്യം വിയോജനക്കുറിപ്പ് എഴുതി ജനശ്രദ്ധ നേടിയത് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡന്റും വാര്‍ഡ് മെമ്പറുമായ ടി.കെ.വേണുഗോപാല്‍ ആയിരുന്നു. തൊട്ടുപിന്നാലെ അഴിമതിക്ക് കൂട്ടുനിന്നൂവെന്നാരോപിച്ച് ആലുക്കുഴി വാര്‍ഡംഗം ഉദയനെ സി.പി.എം. കുറുപുഴ ലോക്കല്‍ കമ്മറ്റി അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു.
സി.പി.ഐ. മണ്ഡലം, ലോക്കല്‍കമ്മറ്റികള്‍ കുടിവെള്ള പ്രശ്നത്തില്‍ ഏകപക്ഷീയമായ നിലപാടുകള്‍ എടുത്തുവെന്നും കമ്മറ്റികള്‍ വിളിച്ചുചേര്‍ത്ത് നിലപാട് വ്യക്തമാക്കാന്‍ സാധിച്ചില്ലായെന്നും ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ സി.പി.ഐ. മണ്ഡലം കമ്മറ്റിയില്‍നിന്ന് നൂറോളം പ്രവര്‍ത്തകരുമായി മുന്‍നേതാക്കള്‍ പുറത്തുപോകുന്നത്. വാര്‍ഡംഗം ജി.ആര്. ചന്ദ്രനെ പുറത്താക്കിയ സംഭവത്തില്‍ ശക്തമായ പ്രതിഷേധമുണ്ടെന്നും നേതൃത്വത്തിന്റെ നിലപാട് ഏകപക്ഷീയമാണെന്നും കുറുപുഴ വാര്‍ഡ് മെമ്പറും സി.പി.ഐ. മണ്ഡലം അംഗവുമായ എസ്. ശ്രീരേഖ അറിയിച്ചു. പഞ്ചായത്തില്‍ സി.പി.ഐ.ക്ക് രണ്ട് മെമ്പര്‍മാരാണ് ആകെയുള്ളത്. അഴിമതി ചൂണ്ടിക്കാട്ടി ഇതുവരെ എല്‍.ഡി.എഫ്. രംഗത്തുവരാത്തതിനെച്ചൊല്ലി സി.പി.ഐ.യിലും സി.പി.എമ്മിലും ശക്തമായ ആരോപണമാണ് ഉയര്‍ന്നിട്ടുള്ളത്.