പാലോട്: സമരങ്ങള്‍ക്കും ഉപരോധങ്ങള്‍ക്കും ഒടുവില്‍ പി.ഡബ്ല്യു.ഡി. പണിത റോഡ് ആറുമാസത്തിനിടെ ഇളകിമാറി. പാലോട് ടൗണില്‍ അപകട കുഴികള്‍ രൂപംകൊണ്ടു. ടി.എസ്. റോഡില്‍ പാലോട് റേഞ്ച് ഓഫീസിനും േഹാട്ടല്‍ മഹാറാണിക്കും ഇടയിലാണ് അപകടകരമായ കുഴികള്‍. മൂന്നുപേരുടെ മരണത്തിനിടയാക്കിയ ഈ അപകടക്കെണി നാട്ടുകാര്‍ക്ക് വീണ്ടും ഭീതിവിതയ്ക്കുന്നു.
ആറുമാസത്തിനുമുമ്പാണ് നിരവധി സമരങ്ങള്‍ക്കുശേഷം ഇവിടെ പൊതുമരാമത്തുവകുപ്പ് കുഴികളടച്ച് ടാര്‍ചെയ്തത്. 21 കോടി മുടക്കി കെ.എസ്.ടി.പി. റോഡ് നവീകരണം നടത്തി മൂന്നുമാസത്തിനുള്ളിലാണ് റോഡിന്റെ ഒരുഭാഗം ഇടിഞ്ഞ് വാമനപുരം നദിയില്‍ പതിച്ചത്.
തുടര്‍ന്ന് റോഡിനെ രണ്ടായി മുറിച്ചുകൊണ്ട് കരിങ്കല്‍ ഭിത്തികെട്ടി. ഇത് നിരന്തരം അപകടത്തിന് കാരണമായി. ഇതില്‍ പ്രതിഷേധിച്ച് യുവജന സംഘടനകള്‍ സമരങ്ങള്‍ നടത്തി. സമര പരമ്പരതന്നെ അരങ്ങേറിയപ്പോഴാണ് പൊതുമരാമത്ത് വകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചത്. കരിങ്കല്‍ കെട്ടുമാറ്റി ടാര്‍ചെയ്തത് ആറുമാസം തികയുന്നതിനുമുമ്പുതന്നെ പഴയതിനെക്കാള്‍ വലിയ കുഴികള്‍ രൂപംകൊണ്ടു.
വെള്ളക്കെട്ടും ചെളിയും കൂടി ആയതോെട കാല്നടയാത്രക്കരുടെ സ്ഥിതിയും ദയനീയമായി. പാലോട് ജങ്ഷനില്‍നിന്നും നിരവധി സര്‍ക്കാര്‍ ഓഫീസുകളിലേക്കും ആശുപത്രികളിലേക്കും നടന്നുപോകുന്ന യാത്രക്കാരുടെ ഇതുവഴിയുള്ള യാത്ര ക്ലേശകരംതന്നെ.
ഇടിഞ്ഞുതകര്‍ന്ന പാര്‍ശ്വഭിത്തി കെട്ടുന്നതിനെച്ചൊല്ലി വനംവകുപ്പും കെ.എസ്.ടി.പി.യും നേരത്തെ ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ വനംവകുപ്പ് തര്‍ക്കപരിഹാരം നടത്തി വര്‍ഷം രണ്ട് കഴിഞ്ഞിട്ടും കെ.എസ്.ടി.പി.ക്ക് റീ-ടെന്‍ഡര്‍ നല്‍കിയിട്ടും പാര്ശ്വഭിത്തികെട്ടലും നീണ്ടുപോവുകയാണ്.