പാലോട്. പ്രമാണത്തില്‍ പറയുന്ന വഴി അയല്‍വാസി അടച്ചതുമൂലം മണ്ണും വീടും പദ്ധതിപ്രകാരം ലഭിച്ച വീടിന്റെ പണി പൂര്‍ത്തിയാക്കാനാവാതെ പട്ടികജാതിക്കാരന് വിഷമിക്കുന്നു. ഇതു സംബന്ധിച്ചു കൊച്ചുവിള കുണ്ടാളംകുഴി ലക്ഷംവീട് കോളനിയില്‍ ടി.എസ.് ഷിബു പാലോട് പൊലീസില്‍ പരാതി നല്കി.
ഷിബുവിന് വാമനാപുരം പട്ടികജാതി വികസന ഓഫിസില്‍ നിന്നു ലഭിച്ച ധനസഹായം ഉപയോഗിച്ചു കരിമണ്‍കോട് കിഴക്കിന്കരയില് നാലു സെന്റ് വസ്തു വാങ്ങി അതില്‍ പഞ്ചായത്തില്‍ നിന്നു ലഭിച്ച തുക ഉപയോഗിച്ചു വീടു പണി ഏതാണ്ട് പൂര്‍ത്തിയാക്കിയതോടെ സമീപവാസി വഴി കല്ലടുക്കി അടച്ച് തന്റെ വസ്തുവിനോടു ചേര്‍ത്തതായി പരാതിയില്‍ പറയുന്നു.
ഇതോടെ ബാക്കിയുള്ള പണി പൂര്‍ത്തിയാക്കാനോ വീട്ടില്‍ പ്രവേശിക്കാനോ കഴിയാത്ത അവസ്ഥയായി. പ്രമാണത്തിലെ വഴി സര്‍വേയറെ വിളിച്ചു അളന്നു തിട്ടപ്പെടുത്തി ബോധ്യപ്പെടുത്തിയിട്ടും വഴി നല്കാന് അയല്‍വാസി തയാറാകുന്നില്ല. കലക്ടര്‍ക്ക് പരാതി നല്‍കാനുള്ള ശ്രമത്തിലാണ് ഷിബു.