വിതുര: മലയോര പഞ്ചായത്തിലെ വിതുരയുടെ മുഖച്ഛായ മാറ്റുന്ന മൂന്ന് പദ്ധതികള്‍ വരുന്നു. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ പഴയകെട്ടിടത്തിന്റെ പുനരുദ്ധാരണവും തൊട്ടടുത്തുള്ള ക്യാംപിങ് സെന്ററിന്റെ നിര്‍മാണവും അന്തിമഘട്ടത്തിലാണ്.
വിതുര വില്ലേജ് ഓഫീസിനായി 20 വര്‍ഷംമുമ്പ് റവന്യൂവകുപ്പ് പണിത് പിന്നീട് കാടുപിടിച്ച കലുങ്ക് കവലയിലെ മന്ദിരത്തെ ഡി.ടി.പി.സി.തന്നെ ഏറ്റെടുത്ത് കഫറ്റേറിയ ആക്കുന്നതാണ് രണ്ടാമത്തെ പദ്ധതി.
പഞ്ചായത്തിന്റെ പ്രവേശന കവാടമായ ചേന്നന്‍പാറയിലെ സ്വരാജ് ഗേറ്റിനെ പാര്‍ക്കാക്കി മാറ്റുന്നതാണ് അടുത്ത പദ്ധതി. ജില്ലാ കളക്ടര്‍ ബിജുപ്രഭാകര്‍ ശനിയാഴ്ച മൂന്നുസ്ഥലങ്ങളും സന്ദര്‍ശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വിപിനും ഡി.ടി.പി.സി. ഉദ്യോഗസ്ഥരും കല്ലാര്‍ വാര്‍ഡംഗം ലീലകുമാരിയും അദ്ദേഹത്തെ അനുഗമിച്ചു. സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ പദ്ധതിയായ അരുവിക്കര-പേപ്പാറ-കല്ലാര്‍ ടൂറിസം സര്‍ക്യൂട്ടില്‍പ്പെടുത്തിയാണ് ഡി.ടി.പി.സി. ഈ പദ്ധതികളും ഏറ്റെടുക്കുന്നത്.