പാലോട്: വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ജനം നെട്ടോട്ടമോടുമ്പോള്‍ നെടുമങ്ങാട് താലൂക്കിലെ അഞ്ചിടത്ത് വില്ലേജ് ഓഫീസര്‍മാരില്ല. ഇക്കാരണത്താല്‍ അപേക്ഷകര്‍ യഥാസമയം സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാകാനാവാതെ വിഷമിക്കുന്നു. താലൂക്കിലെ പെരിങ്ങമ്മല, പാങ്ങോട്, ആനാട്, കരിപ്പൂര്‍, ഉഴമലയ്ക്കല്‍ വില്ലേജുകളിലാണ് വില്ലേജ് ഓഫീസര്‍മാര്‍ ഇല്ലാത്ത്. ഇവര്ക്കെല്ലാപേര്ക്കും പകരം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും അപേക്ഷകളിന്മേല് തീര്പ്പുണ്ടാകുന്നില്ലെന്നാണ് പരാതി.
പ്ലസ്വണ്, കോളേജ്, പോളിടെക്നിക്ക് തുടങ്ങിയ ക്ലൂസുകളിലേക്കും മറ്റ് പ്രൊഫഷണല്‍ കോഴ്സുകള്‍ക്കും പ്രവേശനം നടക്കുന്ന സമയമാണിത്. എല്ലാ ക്ലാസ്സുകളിലും പ്രവേശനത്തിന് ജാതി, വരുമാനം, സ്ഥിരതാമസം തുടങ്ങിയ നിരവധി സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമുണ്ട്. വില്ലേജ് ഓഫീസില്‍ മേലുദ്യോഗസ്ഥനില്ലാത്തതിനാല്‍ യഥാസമയം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യാനാവുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അക്ഷയകേന്ദ്രങ്ങള്‍വഴി അപേക്ഷ നല്കിയ രക്ഷിതാക്കള്‍ നെട്ടോട്ടത്തിലാണ്.
ബാങ്ക് ലോണിന് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാത്തതിനാല്‍ കര്‍ഷകരും ദുരിതത്തിലാണ്. പാലോട് വില്ലേജ് ഓഫീസര്‍ക്ക് പെരിങ്ങമ്മലയുടെയും കുറുപുഴ വില്ലേജ് ഓഫീസര്‍ക്ക് ആനാട് വില്ലേജ് ഓഫീസറുടെയും നെടുമങ്ങാട് വില്ലേജ് ഓഫീസര്‍ക്ക് കരിപ്പൂര്‍ വില്ലേജ് ഓഫീസറുടെയും ആര്യനാട് വില്ലേജ് ഓഫീസര്‍ക്ക് ഉഴമലയ്ക്കല്‍ വില്ലേജിന്റെയും അധികച്ചുമതല നല്‍കിയിട്ടുണ്ട്.