വിതുര: തൂക്കുപാലം പണിയാനുള്ള നീക്കം ഉപേക്ഷിച്ചെന്ന് പട്ടികവര്‍ഗ വകുപ്പധികൃതരില്‍നിന്ന് ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന് വിതുര പഞ്ചായത്ത് പ്രസിഡന്റ് വിപിന്‍ പഞ്ചായത്ത് ഓഫീസില്‍ തിരിച്ചെത്തി.
തലത്തൂതക്കാവിലെ ഗതാഗതയോഗ്യമായ പാലം അട്ടിമറിച്ച് തൂക്കുപാലം പണിയാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം അദ്ദേഹം രാജിവെയ്ക്കാന്‍ ഒരുങ്ങിയിരുന്നു.
കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയിലെ രാജിസന്നദ്ധത അറിയിച്ച വിപിന്‍ കരഞ്ഞുകൊണ്ടാണ് പഞ്ചായത്ത് ഓഫീസില്‍നിന്ന് ഇറങ്ങിപ്പോയത്. തുടര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. തലത്തൂതക്കാവില്‍ ഗതാഗതയോഗ്യമായ പാലത്തിന് 50 ലക്ഷം രൂപയുടെ അധികഫണ്ട് ആവശ്യമാണെന്ന് ജില്ലാ പഞ്ചായത്തംഗം ആനാട് ജയന്‍ അറിയിച്ചു.