വിതുര: തൊളിക്കോട് പഞ്ചായത്തിലെ ചെട്ടിയാമ്പാറ മിനിതിയേറ്ററിന്റെ ശോച്യാവസ്ഥ പരിശോധിക്കുമെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍. ആദിവാസി കാണിക്കാര്‍ സംയുക്തസംഘം സംഘടിപ്പിച്ച പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നായി എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകള്‍ പാസ്സായ 125 ആദിവാസി വിദ്യാര്‍ഥികള്‍ക്കാണ് പഠനോപകരണങ്ങള്‍ നല്‍കിയത്. പൊന്‍പാറ കെ. രഘുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഞാറനീലി സി.ബി.എസ്.ഇ. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്‍. വിജയകുമാര്‍, വാര്‍ഡംഗം പി.വി. അശോകന്‍, ചെട്ടിയാമ്പാറ സ്‌കൂള്‍ പ്രഥമാധ്യാപിക പുഷ്പലത, പി. ഭാഗര്‍വന്‍, വി. ഹരിലാല്‍, സഹദേവന്‍ കാണി, ചെമ്പന്‍കോട് മണികണ്ഠന്‍, കെ.വി. ചന്ദ്രബാബു, എ. സുരേന്ദ്രന്‍, ജെ. സാംബശിവന്‍, ആര്‍. സോമന്‍, രത്‌നാകരന്‍, അമ്മുക്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.


