വിതുര: കൊപ്പം ജങ്ഷനില്‍ നിന്ന് ഈര്‍ച്ചമില്‍ വഴിയുള്ള ഇടറോഡില്‍ നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടായി മലിനജലം കെട്ടിക്കിടക്കുന്നു. ദുര്‍ഗന്ധം വമിക്കുന്ന ജലത്തില്‍ ചവിട്ടി ദിവസവും പലപ്രാവശ്യം നടക്കേണ്ടിവരുന്ന ബുദ്ധിമുട്ട് ജൂണ്‍ 11ന് വിതുര പഞ്ചായത്ത് സെക്രട്ടറിയെ നാട്ടുകാര്‍ രേഖാമൂലം അറിയിച്ചിരുന്നു.
എന്നാല്‍ മൂന്നാഴ്ചയായിട്ടും വെള്ളക്കെട്ടിന് മാറ്റമില്ല. മഴവെള്ളം ഒഴുകിക്കൊണ്ടിരുന്ന ഓട മതില്‍ കെട്ടിയടയ്ക്കുകയും മണ്ണിട്ട് നികത്തുകയും ചെയ്തതിനെതുടര്‍ന്നാണ് വെള്ളക്കെട്ട് തുടങ്ങിയത്.
വെള്ളം ഒഴുകിപോകാന്‍ മറ്റ് മാര്‍ഗങ്ങളില്ലാത്തതാണ് പ്രാധന പ്രശ്‌നം. ത്വക്രോഗവും മറ്റ് സാംക്രമിക രോഗങ്ങളും പടരാന്‍ സാധ്യതയുമുണ്ട്. ഈര്‍ച്ചമില്‍ റോഡിന്റെ ഇരുവശങ്ങളിലും ചില പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും നിക്ഷേപിക്കുന്നത് മറ്റൊരു ബുദ്ധിമുട്ടായിട്ടുണ്ട്. പൊതുവഴി േൈകയറി ചെടികളും മറ്റും നട്ടതുകാരണം വാഹനങ്ങള്‍ വരുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്ക് ഒതുങ്ങാന്‍ സ്ഥലമില്ലാത്ത അവസ്ഥയുമുണ്ട്.