വിതുര: കെ.എസ്.ആര്‍.ടി.സി. ബസ്സിനുമാത്രം ഡീസല്‍ നല്‍കിയെന്നാരോപിച്ച് ഓട്ടോറിക്ഷാ തൊഴിലാളികള്‍ പെട്രോള്‍പമ്പ് ഉപരോധിച്ചു. വിതുര ബസ് സ്റ്റേഷന് സമീപത്തെ പമ്പ് രാത്രിയാണ് ഉപരോധിച്ചത്. തുടര്‍ന്ന് വിതുര പോലീസ് എത്തി സി.െഎ.ടി.യു. നേതാവ് ഷാജി മാറ്റാപ്പള്ളിയുമായും പമ്പ് മാനേജരുമായും ചര്‍ച്ചനടത്തി. ഡീസല്‍ തീരുന്നതുവരെ എല്ലാ വാഹനങ്ങള്‍ക്കുമായി നല്‍കാമെന്ന് പമ്പധികൃതര്‍ സമ്മതിച്ചിട്ടുണ്ട്. 'കിസാന്‍ കേന്ദ്ര' പദ്ധതിപ്രകാരം അനുവദിച്ച പമ്പില്‍നിന്ന് സാധാരണക്കാര്‍ക്ക് ഇന്ധനം നല്‍കാതിരിക്കുന്നത് കടുത്ത നിയമലംഘനമാണെന്ന് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ആരോപിച്ചു.


